മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മോഹന്‍ലാലിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം ലാലേട്ടന്‍ വീണ്ടും ചിത്രീകരണ തിരക്കുകളിലാണുളളത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് നടന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായ ആറാട്ടിന്റെ തിരക്കഥ ഉദയകൃഷ്ണയാണ് എഴുതിയത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളുമെല്ലാം കാത്തിരിക്കുന്നത്.

mohanlal

ആറാട്ട് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അതേസമയം നടന്റെതായി പുറത്തിറങ്ങിയ പുതിയൊരു ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണയും നിരവധി പേരാണ് നടന്‌റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. സൂപ്പര്‍ താരത്തിന്‌റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഫാന്‍സ് ഗ്രുപ്പുകളിലും ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വരിക്കാശ്ശേരി മനയിലാണ് അടുത്തിടെ ആറാട്ടിന്റെ ചിത്രീകരണം നടന്നത്. ചിത്രീകരണത്തില്‍ നടന്‍ നെടുമുടി വേണു ഉള്‍പ്പെടെയുളള താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ആറാട്ടില്‍ നെയ്യാറ്റിന്‍ക്കര ഗോപന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. വില്ലന്‍ എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ധിഖ്, സായ്കുമാര്‍, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, നന്ദു, ബിജു പപ്പന്‍, തുടങ്ങിയവരാണ് ആറാട്ടിലെ മറ്റ് പ്രധാന താരങ്ങള്‍.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X