പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്‌റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
മോഹന്‍ലാലിന്‌റെതായി വരാറുളള പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് താരം. മോളിവുഡ് സൂപ്പര്‍ താരത്തിന്‌റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് തരംഗമാവാറുളളത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക് കടന്നിരുന്നു താരം. ദൃശ്യം 2, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയവയാണ് മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

അതേസമയം ലാലേട്ടന്‍ പങ്കുവെച്ച പുതിയൊരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം കണ്ട് പ്രായം കുറഞ്ഞതുപോലെ തോന്നുന്നു എന്നാണ് ആരാധകര്‍ കുറിച്ചത്. നിരവധി പേരാണ് ഇത്തവണയും സൂപ്പര്‍താരത്തിന്‌റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് ആണ് മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആറാട്ടിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആറാട്ടിന് പുറമെ എമ്പുരാന്‍, ബറോസ് പോലുളള മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്ന്. കഴിഞ്ഞവര്‍ഷമാദ്യം പുറത്തിറങ്ങിയ ബിഗ് ബ്രദറാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടിരുന്നു. ബിഗ് ബ്രദറിന് പിന്നാലെ വരുന്ന ദൃശ്യം 2, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദൃശ്യം ഒടിടി വഴിയും മരക്കാര്‍ തിയ്യേറ്ററുകളിലും റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications