മോഹന്‍ലാലിന്‌റെ ലോക്ഡൗണ്‍ വര്‍ക്കൗട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍, പങ്കുവെച്ച് സമീര്‍ ഹംസ
സിനിമാതിരക്കുകള്‍ക്കിടെയിലും ഫിറ്റ്‌നെസിന്‌റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് മോഹന്‍ലാല്‍. ഓരോ സിനിമകള്‍ക്കായും അദ്ദേഹം ശരീരത്തില്‍ വരുത്താറുളള മാറ്റങ്ങള്‍ ശ്രദ്ധേയമാവാറുണ്ട്. കഥാപാത്രത്തിന്‌റെ പൂര്‍ണതയ്ക്കായി കഠിന പ്രയത്‌നം ചെയ്യാറുളള സൂപ്പര്‍താരം കൂടിയാണ് ലാലേട്ടന്‍. തന്‌റെ വര്‍ക്കൗട്ട് വീഡിയോകളെല്ലാം അദ്ദേഹം സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹമുളളത്. ഈ സമയത്തും വര്‍ക്കൗട്ട് മുടക്കാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ലാലേട്ടന്‍.

ചെന്നെെയിലെ വീടിന്‌റെ ബാല്‍ക്കണിയില്‍ നിന്ന് താരം വ്യായാമം ചെയ്യുന്നതിന്‌റെ വീഡിയോ സുഹൃത്ത് സമീര്‍ ഹംസ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്‌കിപ്പിങ് റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്നത്. കടലിന് അടുത്തായിട്ടാണ് ലാലേട്ടന്‌റെ ചെന്നെെയിലെ വീടുളളത്. താടി നീട്ടിയ ലുക്കിലാണ് പുതിയ വീഡിയോയില്‍ സൂപ്പര്‍ താരത്തെ കാണിക്കുന്നത്. ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ തുടങ്ങിയവരും മോഹന്‍ലാലിനൊപ്പം അവിടെയുണ്ട്.
ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം
അതേസമയം ആദ്യ സംവിധാന സംരംഭമായ ബറോസ് ആണ് സൂപ്പര്‍ താരത്തിന്‌റെതായി പുരോഗമിക്കുന്ന പുതിയ സിനിമ. ഗോവയില്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ത്രീഡി ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പൃഥ്വിരാജും ലാലേട്ടനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം വിദേശ താരങ്ങളും മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസിന് പുറമെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട്, എമ്പുരാന്‍ എന്നീ മോഹന്‍ലാല്‍ സിനിമകള്‍ക്കായും വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദൃശ്യം 2 ആണ് സൂപ്പര്‍താരത്തിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











