»   » കൊന്നും വെന്തും നടത്തിയ പല പടയോട്ടങ്ങളുടെയും കാരണമായ ലോഹം; ലാലിന്റെ ചിരിയില്‍ വീഴുന്ന ട്രെയിലര്‍ ഇതാ

കൊന്നും വെന്തും നടത്തിയ പല പടയോട്ടങ്ങളുടെയും കാരണമായ ലോഹം; ലാലിന്റെ ചിരിയില്‍ വീഴുന്ന ട്രെയിലര്‍ ഇതാ

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ നിഷ്‌കളങ്കമായ കുസൃതിച്ചിരിയില്‍ ആരാധകര്‍ വീണുപോകും. ഒരുമിനിട്ട് 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെല്ലാം എത്തുന്നുണ്ട്.

പക്ഷെ ഒരു ത്രില്ലര്‍ മൂഡ് ക്രിയേറ്റ് ചെയ്യുന്നതില്‍ ട്രെയിലര്‍ പരാജയപ്പെട്ടോ എന്നൊരു സന്ദേഹമുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിലെ ആവേശം നിലനിര്‍ത്താന്‍ ട്രെയിലറിന് സാധിച്ചിട്ടില്ല. എന്നിരുന്നാലും സ്വാഭാവികതയുള്ള സംഭാഷണങ്ങളും ചിത്രീകരണവും ട്രെയിലറില്‍ ആകര്‍ഷണമാണ്.


loham-trailer

ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയന്തിയായി ആന്‍ഡ്രിയ എത്തുന്നു. ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന ലോഹം മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് ത്രില്ലറാണ്.


രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍, സൃന്ദ അഷബ തുടങ്ങി ഒറു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. നടി മൈഥിലിയാണ് ലോഹത്തിന്റെ സഹസംവിധായിക. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലും നടി എത്തുന്നു.


ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രം ആഗസ്റ്റ് 20 ന് (നാളെ) തിയേറ്ററുകളിലെത്തും


English summary
Mohanlal starrer Loham's official trailer is finally out. The highly anticipated trailer has been well received by the audience and is going viral on social networking sites. Loham trailer is receiving positive reviews from all over.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam