twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിനെ ഒഴിവാക്കി ലോഹം തുടങ്ങി

    By Aswathi
    |

    മഞ്ജുവിനെയും മോഹന്‍ലാലിനെയും താരജോഡികളാക്കി രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന ലോഹം എന്ന ചിത്രം, മഞ്ജുവിനെ ഒഴിവാക്കി ചിത്രീകരണം ആരംഭിച്ചു. ആന്‍ഡ്രിയ ജെര്‍മിയയാണ് ഇപ്പോള്‍ ചിത്രത്തിലെ നായിക.

    ഇന്നലെ (മാര്‍ച്ച്-8) ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എഎസ് ശശിധരന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. മാതൃഭൂമി ചീഫ് എഡിറ്റര്‍ ആര്‍ കെ പ്രമോദ് ഫസ്റ്റ് ക്ലാപ്പടിച്ച് ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് ആരംഭിച്ചു.

    loham

    സ്പിരിറ്റിന് ശേഷം മോഹന്‍ ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രം പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും മീശ പിരിയ്ക്കുന്ന ഹീറോ ആയി മടങ്ങി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

    അവസാന നിമിഷം വരെ മഞ്ജു വാര്യരെയാണ് ചിത്രത്തിലെ നായികയായി പരിഗണിച്ചിരുന്നത്. മഞ്ജുവിന്റെ തിരിച്ചുവരവ് അറിയിച്ചത് തന്നെ രഞ്ജിത്തിനും മോഹന്‍ലാലിനും ഒപ്പമായിരുന്നു. എന്നാല്‍ പെട്ടന്നാണ് മഞ്ജുവിനെ മാറ്റി, ആന്‍ഡ്രിയയെ നായികയായി പരിഗണിച്ചത്. ഇതിനി പിന്നലെ പ്രചോദനം അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. എന്നിരിക്കിലും മഞ്ജുവിന്റെ പ്രതിഫലമാണോ കാരണം എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്.

    നേരത്തെ മോഹന്‍ലാല്‍ നായകനായ ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങള്‍ക്ക് രഞ്ജിത്ത് തിരക്കഥയെഴുതിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ലോഹം എന്ന റിപ്പോര്‍ട്ടുകളുണ്ട്. പൂര്‍ണമായും വ്യത്യസ്തമായ ഒരു ലുക്കിലായിരിക്കും ലാല്‍ ചിത്രത്തിലെത്തുക. കോഴിക്കോടിന് പുറമെ കൊച്ചിയിലും ദുബായിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് തിരക്കഥൊരുക്കുന്നത് രഞ്ജിത്ത് തന്നെയാണ്.

    English summary
    Mohanlal-Ranjith duo's upcoming action thriller Loham has started rolling. The filming of the movie started on March 9th, in Calicut.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X