1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്; ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തു വിട്ടു!
മോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മോഹന്‍ലാലിന്റെയും മേജര്‍ രവിയുടെയും കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.
മോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മോഹന്‍ലാലിന്റെയും മേജര്‍ രവിയുടെയും കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. രാജസ്ഥാനില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് വീണ്ടും മേജര്‍ മഹാദേവന്റെ വേഷത്തിലെത്തുകയാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുമെന്നും കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോസ്.

ചിത്രീകരണം
രാജസ്ഥാന്‍, പഞ്ചാബ്, കാശ്മീര്‍ എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

കഥാപാത്രങ്ങള്‍
സമുദ്രക്കനി, അല്ലു സീരീഷ്, സൈജു കുറുപ്പ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്
1971ലെ ഇന്ത്യാ- പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ മുന്‍ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും 1971 ബിയോണ്ട് ബോര്‍ഡേഴ്‌സെന്നും പറയുന്നുണ്ട്.

ഛായാഗ്രാഹണം
സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. രാഹുല്‍ സുബ്രമണ്യം, സിദ്ധാര്‍ത്ഥ് വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications