»   » വെളിപാടിന്റെ പുസ്തകത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പഴയ ചിത്രത്തില്‍ നിന്നും കോപ്പിയടിച്ചത് !!!

വെളിപാടിന്റെ പുസ്തകത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പഴയ ചിത്രത്തില്‍ നിന്നും കോപ്പിയടിച്ചത് !!!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വെളിപാടിന്റെ പുസ്തകം. കോളേജിന്റെ പശ്ചാതലത്തിലൊരുക്കുന്ന ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

രാജമൗലിയുടെ സിനിമ കോപ്പിയടിച്ചു! റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ ദുരന്തം!!!

ചിത്രത്തിലെ ലാലേട്ടന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെ തന്റെ ഒഫീഷ്യല്‍ പേജിലുടെയാണ് ചിത്രത്തിലെ ലുക്ക് പുറത്ത വിട്ടത്.

ദേവദൂതനിലെ ലുക്ക്

സിബി മലയില്‍ സംവിധാനം ചെയ്ത 2000-ല്‍ റിലീസ് ചെയ്ത സിനിമയാണ് ദേവദൂതന്‍. സിനിമയില്‍ മോഹന്‍ലാലയിരുന്നു നായകന്‍. ചിത്രത്തിലെ ഏകദേശം ഒരു ലുക്ക് തന്നെയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലും.

നീളന്‍ മുടിയും കണ്ണടയും

മുടി നീട്ടിയും കണ്ണടയുമാണ് ലാലേട്ടന്റെ പുതിയ ലുക്കില്‍. കഴുത്തില്‍ വരെയെത്തി നില്‍ക്കുന്ന കുര്‍ത്തയാണ് വേഷം. വേവദൂതനിലെ മോഹന്‍ലാലിന്റെ വേഷവും ഏകദേശം ഇത് തന്നെയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ്

ചിത്രത്തിന്റെ പൂജ കഴിഞ്ഞ കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നുമായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടത്തിയിരുന്നത്. ചിത്രീകരണം തുടങ്ങിയതോടെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

രണ്ടാം ഭാഗം ആഗസ്റ്റില്‍ തുടങ്ങും

ചിത്രത്തിന്റെ ആദ്യഭാഗം മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു. അടുത്ത ഷെഡ്യൂള്‍ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള

സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് പ്രൊഫ. മൈക്കിള്‍ ഇടിക്കുള എന്നാണ്. സിറ്റിയിലെ പ്രമുഖ കോളേജില്‍ പുതിയതായി നിയമനം തേടി എത്തുന്ന പ്രൊഫസറാണ് മൈക്കിള്‍ ഇടിക്കുള. വിദ്യാര്‍ത്ഥികളുമായി ഊഷ്മള ബന്ധം സൂക്ഷിക്കുന്ന തമാശക്കാരനായ വ്യക്തിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.

അന്ന രാജന്‍ നായികയാവുന്നു

അങ്കമാലി ഡയറീസിലുടെ പ്രശസ്തിയിലേക്കെത്തിയ നടിയാണ് അന്ന രാജന്‍. അന്നയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മൈക്കിള്‍ ഇടിക്കുളയുടെ കോളേജില്‍ മേരി എന്ന യുവ അധ്യാപകയായിട്ടാണ് അന്ന അഭിനയിക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

അരുണ്‍ കുര്യന്‍, ശരത് കുമാര്‍, അനുപ് മേനോന്‍, സലീം കുമാര്‍, കലാഭവന്‍ ഷാജോന്‍, ശിവജി ഗുരുവായൂര്‍, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

English summary
Just Out!Mohanlal's Look In Lal Jose's Velipadinte Pusthakam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam