ജിസിസിയിലും ചരിത്രം തിരുത്തിയെഴുതി ലാലേട്ടന്‍! ലൂസിഫറിന് മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി! കാണൂ

By Midhun Raj

Recommended Video

ജിസിസിയിലും ചരിത്രം തിരുത്തിയെഴുതി ലാലേട്ടന്‍

മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളില്‍ റെക്കാര്‍ഡുകള്‍ തിരുത്തിയെഴുതി മുന്നേറുകയാണ്. ലാലേട്ടന്റെ കരിയറിലെ വലിയ ചിത്രമായി പുറത്തിറങ്ങിയ സിനിമയെ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കേരളത്തിലും വിദേശത്തുമായി മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ലൂസിഫര്‍ നേട്ടമുണ്ടാക്കിയിരുന്നു.

റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലേക്ക് എത്തുമ്പോഴും ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന്റെ ഇന്‍ഡസ്ട്രി ഹിറ്റ് മറികടക്കാനുളള കുതിപ്പിലാണ് ലൂസിഫറുളളത്. അതേസമയം ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ലൂസിഫറിന്റെ കുതിപ്പ്

ലൂസിഫറിന്റെ കുതിപ്പ്

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലൂസിഫര്‍ കേരളത്തിലെന്ന പോലെ വിദേശരാജ്യങ്ങളിലും ഒരേസമയമായിരുന്നു പ്രദര്‍ശനത്തിനെത്തിയിരുന്നത്. 3000ത്തിലധികം സ്‌ക്രീനുകളില്‍ ലോകമെമ്പാടുമായി എത്തിയ ചിത്രത്തിന്റെതായി നിരവധി ഫാന്‍സ് ഷോകളും സംഘടിപ്പിച്ചിരുന്നു. കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തിയത് സിനിമയ്ക്ക് ഗുണകരമായി മാറിയിരുന്നു. നാല് ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ ലൂസിഫര്‍ പിന്നീട് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബിലും ഇടംപിടിച്ചിരുന്നു.

43ഓളം രാജ്യങ്ങളില്‍

43ഓളം രാജ്യങ്ങളില്‍

43ഓളം രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. കേരളത്തില്‍ റിലീസ് ചെയ്തതു പോലെയായിരുന്നു മാര്‍ച്ച് 28ന് ജിസിസിയിലും സിനിമ പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന എറ്റവും വലിയ റിലീസ് ലൂസിഫറിന് ഗള്‍ഫ് രാജ്യങ്ങളിലും ലഭിച്ചിരുന്നു. ലൂസിഫറിന്റെ പ്രീ ലോഞ്ച് ചടങ്ങ് അബുദാബിയിലായിരുന്നു അണിയറക്കാര്‍ സംഘടിപ്പിച്ചിരുന്നത്.

ഗള്‍ഫിലെ മലയാളികളും

ഗള്‍ഫിലെ മലയാളികളും

കേരളത്തിലെന്ന പോലെ ഗള്‍ഫിലെ മലയാളികളും ലൂസിഫറിനെ സ്വീകരിച്ചിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം ആരാധകരായിരുന്നു സിനിമ എറ്റെടുത്തതെങ്കില്‍ പിന്നീട് കുടുംബ പ്രേക്ഷകരായിരുന്നു സിനിമ കാണാനായി കൂടുതലും എത്തിയിരുന്നത്. ജിസിസി രാജ്യങ്ങളിലെ ഒട്ടുമിക്ക തിയ്യേറ്ററുകളിലും ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഫാര്‍സ് ഫിലിംസായിരുന്നു ലൂസിഫര്‍ ആഗോള തലത്തില്‍ വിതരണത്തിനെത്തിച്ചിരുന്നത്.

ജിസിസി സെന്ററുകളില്‍

ജിസിസി സെന്ററുകളില്‍

ലൂസിഫറിനെ സംബന്ധിച്ച് എറ്റവുമൊടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ജിസിസി സെന്ററുകളില്‍ സിനിമ 10000 ഷോകള്‍ പിന്നിട്ടുവെന്ന വിവരമായിരുന്നു പുറത്തുവന്നത്. കൂടാതെ ജിസിസിയില്‍ ഇത്രയും ഷോകള്‍ പിന്നിടുന്ന ആദ്യ മലയാള ചിത്രമായും ലൂസിഫര്‍ മാറി. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനാണ് തൊട്ടുപിന്നിലുളളത്. 9572 ഷോകള്‍ പുലിമുരുകന് ജിസിസിയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്തു മുന്നേറുന്നതിനിടെയാണ് ലൂസിഫര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍ ഇരുപതിനായിരം ഷോകള്‍

കേരളത്തില്‍ ഇരുപതിനായിരം ഷോകള്‍

കേരളത്തില്‍ ഇരുപതിനായിരം ഷോകള്‍ ലൂസിഫര്‍ നേരത്തെ പിന്നിട്ടിരുന്നു. കൂടാതെ എല്ലാ രാജ്യങ്ങളിലും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ പുലിമുരുകന്റെ ജിസിസി ഫൈനല്‍ കളക്ഷനായ 33 കോടിയോളം രൂപ കഴിഞ്ഞ ആഴ്ചയില്‍ ലൂസിഫര്‍ തകര്‍ത്തിരുന്നു. ഇപ്പോള്‍ ഗള്‍ഫില്‍നിന്നുമാത്രമായി 40 കോടിക്കടുത്ത് കളക്ഷന്‍ ലൂസിഫര്‍ നേടിയതായാണ്‌
അറിയുന്നത്.

ലൂസിഫര്‍ സൗദി അറേബ്യയിലും

ലൂസിഫര്‍ സൗദി അറേബ്യയിലും

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലും സിനിമ റിലീസ് ചെയ്തിരുന്നു. മൂന്നര പതിറ്റാണ്ടിനു ശേഷം ജിദ്ദയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായിട്ടാണ് ലൂസിഫര്‍ മാറിയിരിക്കുന്നത്. ഇംഗ്ലീഷ്,അറബിക്ക് സബ്‌ടൈറ്റിലുകളോടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ വലിയ പിന്തുണ കൊണ്ട് ജിസിസി സെന്ററുകളില്‍ ചരിത്രം കുറിച്ചുകൊണ്ടാണ് ലൂസിഫര്‍ മുന്നേറികൊണ്ടിരിക്കുന്നത്. മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും വലിയ കളക്ഷനാണ് ലൂസിഫറിന് ലഭിച്ചിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനൊപ്പം

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനൊപ്പം എത്തിയ മിക്ക താരങ്ങളും ശ്രദ്ധേയ പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവെച്ചിരുന്നു. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്,മഞ്ജു വാര്യര്‍,വിവേക് ഒബ്‌റോയി, സാനിയ അയ്യപ്പന്‍,പൃഥ്വിരാജ്,സായി കുമാര്‍ തുടങ്ങിയ മികച്ച പ്രകടനമായിരുന്നു നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X