For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കലിപ്പ് ലുക്കില്‍ ഏട്ടന്‍! ലൂസിഫര്‍ അതിശയിപ്പിക്കുന്നത് രഹസ്യങ്ങളിലൂടെ.. പരിഹസിച്ചവര്‍ക്കുള്ള മറുപടി

  |
  പരിഹസിച്ചവര്‍ക്കുള്ള മറുപടി | filmibeat Malayalam

  മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ പലരും കളിയാക്കിയിരുന്നു. കാലുകള്‍ മാത്രം കാണിച്ചിട്ടുള്ള പോസ്റ്ററായിരുന്നു അത്. മുണ്ടിന്റെ പരസ്യം കാണിക്കുകയാണോ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വന്ന പരിഹാസം.

  ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത വിസ്മയം! നായകന്മാര്‍ വിനായകന്‍, ചെമ്പന്‍ വിനോദ്, ആന്റണി...

  എന്നാല്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ഞെട്ടിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇത്തവണ സിനിമാപ്രേമികള്‍ക്കും ലാലേട്ടന്‍ ആരാധകര്‍ക്കും ഒരുപോലെ ആഘോഷിക്കാന്‍ പറ്റിയൊരു പോസ്റ്ററായിരുന്നു എത്തിയിരുന്നത്. അതില്‍ ഏട്ടന്റെ മാസ് ലുക്കായിരുന്നു എന്നതാണ് പ്രത്യേകത.

   ലൂസിഫര്‍

  ലൂസിഫര്‍

  മലയാള സിനിമയിലെ യുവരാജാവ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്ക് നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ പതിനെട്ടിന് കുട്ടിക്കാനത്ത് നിന്നും ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ശേഷം വണ്ടിപ്പെരിയാറില്‍ നിന്നുമായി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തികരിക്കാനാണ് പദ്ധതി. തിരുവനന്തപുരത്ത് ഒരു മാസം നീളുന്ന ചിത്രീകരണം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  ലൂസിഫറിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ആദ്യം വന്ന പോസ്റ്ററില്‍ മുഖം കാണിച്ചില്ലെങ്കിലും ഇത്തവണ കലിപ്പ് ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് കാണിച്ചിരിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ഫസ്റ്റ് ലുക്ക് വന്നിരിക്കുന്നത്. നല്ലൊരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിനെ പൂര്‍ണമായും ഉള്‍കൊള്ളുന്ന ചിത്രമായിരിക്കും ലൂസിഫറെന്നാണ് സൂചന.

   വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമ്പോള്‍ ലൂസിഫറില്‍ ബാക്കിയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംഷ പ്രേക്ഷകര്‍ പലപ്പോഴും കാണിച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പല താരങ്ങളുടെ പേരുകളും പുറത്ത് വന്നിരുന്നു. ഒടുവില്‍ അതെല്ലാം സത്യമായിരിക്കുകയാണ്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, തുടങ്ങി നിരവധി താരങ്ങളാണ് അണി നിരക്കുന്നത്.

   മൂന്ന് നായികമാര്‍

  മൂന്ന് നായികമാര്‍

  ലൂസിഫറില്‍ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്നുണ്ടെന്ന് ആദ്യം മുതലേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഞ്ജു വാര്യര്‍ മാത്രമല്ല ചിത്രത്തില്‍ രണ്ട് സ്ത്രീ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ കൂടിയുണ്ട്. മംമ്ത മോഹന്‍ദാസും സാനിയ അയ്യപ്പനുമാണ് ആ കഥാപാത്രങ്ങള്‍ ചെയ്യുന്നത്. സാനിയ അയ്യപ്പന്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. മംമ്തയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

  വില്ലനായി ബോളിവുഡ് താരം

  വില്ലനായി ബോളിവുഡ് താരം

  ലൂസിഫറില്‍ വില്ലനായി അഭിനയിക്കുന്നത് ഇന്ദ്രജിത്താണെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബോൡവുഡ് താരം വിവേക് ഒബ്റോയിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അജിത്തിന്റെ വിവേകം എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം നടത്തിയ വിവേകിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് ലൂസിഫര്‍. അതേ സമയം ടൊവിനോ തോമസ് മോഹന്‍ലാലിന്റെ അനിയന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

  സംവിധായകന്‍ ഫാസിലും

  സംവിധായകന്‍ ഫാസിലും

  മലയാള സിനിമാപ്രേമികള്‍ക്ക്് സന്തോഷം നല്‍കുന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. നീണ്ട 33 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഫാസില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഒരു പള്ളിലച്ചന്റെ വേഷത്തിലൂടെയായിരിക്കും ഫാസില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ ചെറിയൊരു വേഷമാണ് ചെയ്യുന്നതെന്നും അതിന്റെ സന്തോഷം തനിക്കുണ്ടെന്നും ഫാസില്‍ വ്യക്തമാക്കിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി ലൂസിഫര്‍ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

  English summary
  Mohanlal's Lucifer first look poster out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X