5000 ആര്‍ട്ടിസ്റ്റുകള്‍, 100 ഓളം കാറുകള്‍! ലൂസിഫറിലെ ഒറ്റ രംഗത്തിൽ ഞെട്ടിപ്പിക്കാനുള്ളതെല്ലാമുണ്ട്!!

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ വിസ്മയമാവുമെന്ന കാര്യത്തെ കുറിച്ചുള്ള സൂചനകളെല്ലാം നേരത്തെ തന്നെ വന്നിരുന്നു. പതിനഞ്ച് ദിവസമായി തിരുവനന്തപുരത്ത് നിന്നുമാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്.

mohanlal-s-lucifer

ഇപ്പോള്‍ ലൂസിഫറിലെ വലിയൊരു രംഗം ഒരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഈ രംഗത്തില്‍ അഭിനയിക്കുന്നത്. രണ്ടരക്കോടി രൂപയാണ് ഈ ഒരു രംഗം മാത്രം ചിത്രീകരിക്കാന്‍ ആവശ്യമായി വരുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നൂറ് കണക്കിന് കാറുകളും ആയിരക്കണക്കിന് ആര്‍ട്ടിസ്റ്റുകളുമാണ് രംഗത്തിലുള്ളത്.

സിനിമയില്‍ ഏറ്റവുമധികം നിര്‍ണായകമായി മാറുന്ന സീനുകളില്‍ ഒന്ന് ഇതായിരിക്കും. അടിമാലത്തുറ ബീച്ചില്‍ നിന്നുമായിരുന്നു പതിനഞ്ചോളം ദിവസങ്ങളായി ഈ രംഗം ചിത്രീകരിച്ചിരുന്നത്. ഒരു റാലിക്കിടയിലെ രംഗങ്ങളായിരുന്നു ഇവ. ജൂലൈയില്‍ ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മാര്‍ച്ച് 28 ഓട് കൂടി ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X