ലൂസിഫറിന്റെ വരവ് മിന്നിക്കും! അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു! തരംഗമാവാന്‍ സ്റ്റീഫന്‍ നെടുമ്പളളി

By Midhun Raj

Recommended Video

ലൂസിഫറിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു | filmibeat Malayalam

ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ ചിത്രം ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒടിയന് ശേഷമുളള മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കുടിയാണ് ലൂസിഫര്‍. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു.

സിനിമയുടെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തു. ഒരു മണിക്കൂര്‍ കൊണ്ട് പത്ത് ലക്ഷം പേരാണ് സിനിമയുടെ ട്രെയിലര്‍ കണ്ടിരുന്നത്. മമ്മൂക്കയുടെ മധുരരാജ ടീസറിനു പിന്നാലെയാണ് ലൂസിഫര്‍ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവ്

സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവ്

ആരാധകരുടെയും സിനിമാ പ്രേമികളുടെയും ദിവസങ്ങളായുളള കാത്തിരിപ്പിന് ശേഷമായിരുന്നു ലൂസിഫറിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. മധുരരാജയുടെ ടീസറിനു പിന്നാലെയെത്തിയ ട്രെയിലര്‍ യൂടൂബില്‍ പെട്ടെന്ന് തരംഗമാവുകയും ചെയ്തു. മോഹന്‍ലാല്‍ തന്നെയായിരുന്നു സിനിമയുടെ ട്രെയിലറില്‍ തിളങ്ങിയിരുന്നത്. ലാലേട്ടനൊപ്പം ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെയെല്ലാം കാണിച്ചുകൊണ്ടുളള ട്രെയിലര്‍ ഗംഭീരമെന്ന് തന്നെ ആരാധകര്‍ വിലയിരുത്തി.

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങിയ ലൂസിഫറില്‍

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങിയ ലൂസിഫറില്‍

അതേസമയം ട്രെയിലര്‍ പുറത്തിറങ്ങിയ ശേഷം ലാലേട്ടന്റെ പുതിയ സിനിമ കാണാനുളള പ്രേക്ഷകരുടെ ആകാംക്ഷ കൂടിയിരിക്കുകയാണ്. ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പളളിയായുളള താരത്തിന്റെ പ്രകടനം കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങിയ ലൂസിഫറില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലാലേട്ടനൊപ്പം വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

അഡ്വാന്‍സ് ബുക്കിംഗ്

അഡ്വാന്‍സ് ബുക്കിംഗ്

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലൂസിഫറിന്റെ ബുക്കിംഗിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മലയാളം തമിഴ്,തെലുങ്ക് ഭാഷകളിലായി 1500ലധികം തിയ്യേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം നഗരപരിധിയില്‍ മാത്രം റിലീസ് ദിനം 51 പ്രദര്‍ശനങ്ങളാണ് ചിത്രത്തിനുളളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പത്ത് തിയ്യേറ്ററുകളിലായിട്ടാണ് ഇത്രയും ഷോയുളളത്.

റെക്കോര്‍ഡ് ഷോസ്

റെക്കോര്‍ഡ് ഷോസ്

തിരുവനന്തപുരം ന്യൂ തിയ്യേറ്ററിലാണ് എറ്റവുമധികം പ്രദര്‍ശനങ്ങള്‍. ലൂസിഫറിന് പത്ത് പ്രദര്‍ശനങ്ങള്‍ റിലീസ് ദിനം ന്യൂ തിയ്യേറ്ററില്‍ ഉണ്ടാകുമെന്ന് അറിയുന്നു. റിലീസിന് ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അഡ്വാന്‍സ് റിസവേര്‍ഷന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രെയിലര്‍ ഹിറ്റായി മുന്നേറികൊണ്ടിരിക്കെ സിനിമ ആദ്യ ദിനം തന്നെ കാണണമെന്ന ആഗ്രഹം അധിക പേരും പങ്കുവെച്ചിരുന്നു.

മാര്‍ച്ച് 28ന്

മാര്‍ച്ച് 28ന്

മാര്‍ച്ച് 28നാണ് മോഹന്‍ലാലിന്റെ ലൂസിഫര്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ ഒരേസമയം പ്രദര്‍ശനത്തിന് എത്തുന്നത്. പൃഥ്വിയുടെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ നിരാശപ്പെടുത്തില്ലെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്നു. ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി,ഇന്ദ്രജിത്ത്, ബാല, സായികുമാര്‍, ശിവജി ഗുരുവായൂര്‍,ആദില്‍ ഇബ്രാഹിം,സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X