150 കോടി കടന്ന ലൂസിഫറിന് മുന്നില്‍ ഇനി ആ ഒരു റെക്കോര്‍ഡ് കൂടി മാത്രം!അതും തകര്‍ക്കുമെന്ന് ആരാധകര്‍!
Recommended Video
മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ലൂസിഫറിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. മാര്‍ച്ച് 28ന് പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം തുടരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ വിജയത്തിലേക്കാണ് ലൂസിഫര്‍ മുന്നേറികൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം കൂടിയായ ലൂസിഫര്‍ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും മോഹന്‍ലാല്‍ ചിത്രം നേട്ടമുണ്ടാക്കി. ലൂസിഫര്‍ 150കോടി ക്ലബിലെത്തിയതായുളള വിവരം ആശീര്‍വാദ് സിനിമാസ് പുറത്തുവിട്ടിരുന്നു. പുലിമുരുകന് ശേഷം നൂറ്റമ്പത് കോടി ക്ലബിലെത്തിയ ചിത്രമായാണ് ലൂസിഫര്‍ മാറിയിരിക്കുന്നത്. മലയാളത്തിലെ സകലമാന റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുന്ന ലൂസിഫറിന് മുന്നില്‍ ഇനി ഒരൊറ്റ റെക്കോര്‍ഡ് കൂടിയാണുളളത്.

ലൂസിഫറിന്റെ ജെെത്രയാത്ര
ലോകമെമ്പാടുമുളള 3000ത്തിലധികം സ്‌ക്രീനുകളിലായിരുന്നു മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസ് ചെയ്തിരുന്നത്. സ്റ്റീഫന്‍ നെടുമ്പളളിയായുളള സൂപ്പര്‍താരത്തിന്‌റെ വരവിന് മികച്ച സ്വീകരണം തന്നെ ആരാധകര്‍ നല്‍കി. മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജിന്റെ മേക്കിങ്ങുമായിരുന്നു ലൂസിഫറിന്റെ വന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര് നിര്‍മ്മിച്ച ചിത്രത്തിലെ മറ്റു താരങ്ങളുടെ പ്രകടനവും ശ്രദ്ധിക്കപ്പട്ടിരുന്നു.

മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയും
നാല് ദിവസം കൊണ്ട് അമ്പത് കോടി പിന്നിട്ട ലൂസിഫര് ഏട്ട് ദിവസം കൊണ്ടായിരുന്നു നൂറ് കോടി ക്ലബിലേക്ക് എത്തിയിരുന്നത്. ആദ്യ ദിനം ലഭിച്ച മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെല്ലാം മികച്ച പിന്തുണയായിരുന്നു ലൂസിഫറിന് ലഭിച്ചിരുന്നത്. റിലീസ് ദിനം ആരാധകര്‍ ഏറ്റെടുത്ത ലൂസിഫര്‍ പിന്നീടങ്ങോട്ട് കുടുംബ പ്രേക്ഷകരായിരുന്നു സ്വീകരിച്ചിരുന്നത്.

150 കോടിയിലെത്തിയതായുളള വിവരം
സിനിമ 150 കോടിയിലെത്തിയതായുളള വിവരം ഇന്നായിരുന്നു പുറത്തുവന്നത്. ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പുലിമുരുകന് ശേഷം 150 കോടി ക്ലബിലെത്തുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ലൂസിഫര്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുലിമുരുകനൊപ്പം ലൂസിഫര്‍ എത്തിയിരിക്കുന്നത്.

സകലമാന റെക്കോര്‍ഡുകളും
നുറ്റമ്പത് കോടിയിലും കൂടി എത്തിയതോടെ മലയാളത്തിലെ സകലമാന റെക്കോര്‍ഡുകളും ലൂസിഫറിന്റെ പേരിലായിരിക്കുകയാണ്. ഇനി ഒരേ ഒരു റെക്കോര്‍ഡ് കൂടി മാത്രമാണ് മോഹന്‍ലാലിന്റെ ലൂസിഫറിന് മറിക്കടക്കാനുളളതെന്നാണ് അറിയുന്നത്. ഇതിനും അധികം ദിവസം ഇനി വേണ്ടി വരില്ലെന്നും എല്ലാവരും അഭിപ്രായപ്പെടുന്നു. മോഹന്‍ലാല്‍ തന്നെ തന്റെ സ്വന്തം റെക്കോര്‍ഡ് മറികടക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

പുലിമുരുകന്‍ കേരളത്തില്‍ നിന്നും
പുലിമുരുകന്‍ കേരളത്തില്‍ നിന്നും നേടിയ മൊത്തം കളക്ഷന്‍ മാത്രമാണ് ഇനി ലൂസിഫറിന് മുന്നില്‍നില്‍ക്കുന്നത്. കേരളത്തില്‍ നിന്നുമാത്രമായി 86കോടിക്ക് മുകളിലായിരുന്നു പുലിമുരുകന്‍ നേടിയിരുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡായി ഇപ്പോഴും തുടരുകയാണ്. പുലിമുരുകന് തൊട്ടുപിന്നാലെ 65 കോടിയുമായിട്ടാണ് ലൂസിഫര്‍ മുന്നേറുന്നത്. മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ 99 ശതമാനവും തകര്‍ത്തെറിഞ്ഞ ലൂസിഫറിന് പുലിമുരുകന്റെ ഈ റെക്കോര്‍ഡും തകര്‍ക്കാനാവുമെന്നാണ് അധികപേരും കരുതുന്നത്.


Click it and Unblock the Notifications