സ്റ്റീഫന്‍ നെടുമ്പളളിയായി മിന്നിക്കാന്‍ ലാലേട്ടന്‍! ലൂസിഫര്‍ ഡബ്ബിംഗ് ആരംഭിച്ചു! വൈറലായി ചിത്രം!കാണൂ
ഒടിയനു ശേഷമുളള മോഹന്‍ലാലിന്‌റെ ലൂസിഫറിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം കൂടിയായ ലൂസിഫറിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.
സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. മാര്‍ച്ച് അവസാന വാരമായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുകയാണ്.

തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപിയായിരുന്നു മോഹന്‍ലാലിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്,ഇന്ദ്രജിത്ത്,കലാഭവന്‍ ഷാജോണ്‍,വിവേക് ഒബ്‌റോയ്,സാനിയ അയ്യപ്പന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
സുജിത് വാസുദേവായിരുന്നു സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ദീപക് ദേവ് സംഗീതവും സംജിത്ത് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. മാര്‍ച്ച് 28നാണ് ലൂസിഫറിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications