ഒടിയന്‍ മാണിക്യനു പിന്നാലെ സ്റ്റീഫന്‍ നെടുമ്പളളിയായി ലാലേട്ടന്‍! ലൂസിഫറിത് മിന്നിക്കാനുളള വരവാണ്!
മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം അടുത്തിടെയായിരുന്നു തുടങ്ങിയിരുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്.
ലൂസിഫറിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിലെ ലാലേട്ടന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്‌റ്റ് ലുക്കായിരുന്നു ആദ്യം പുറത്തിറങ്ങിയിരുന്നത്, ലൂസിഫറിന്റെ ഷൂട്ടിംഗ് തലസ്ഥാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ലാലേട്ടന്റെ കഥാപാത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

ലൂസിഫറിന്റെ വരവ്
ഒരിടവേളയ്ക്കു ശേഷം രാഷ്ട്രീയ പ്രവര്‍ത്തകനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് സംവിധായകന്‍ അണിയിച്ചൊരുക്കുന്നത്. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ലാലേട്ടന്‍റെ ലൂസിഫര്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നത്. ബിഗ് ബഡ്ജറ്റില്‍ തന്നെയാണ് ലാലേട്ടന്റെ പുതിയ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നത്.

സ്റ്റീഫന്‍ നെടുമ്പളളിയായി ലാലേട്ടന്‍
ലൂസിഫറില് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ലാലേട്ടന്‍ എത്തുന്നത്. ചിത്രത്തിലെ ലാലേട്ടന്റെ കഥാപാത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ ഇന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നത്. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കലാഭവന്‍ ഷാജാണാണ് സ്റ്റീഫന്‍ നെടുമ്പളളിയുടെ സഹായിയായി ലൂസിഫറില്‍ എത്തുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്നു
തലസ്ഥാന നഗരിയില്‍ ലൂസിഫറിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പ്രളയക്കെടുതി കാരണം കുറച്ചുദിവസം ഷൂട്ടിംഗ് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചിരുന്നു. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം തന്നെയും ലൊക്കേഷനിലേക്ക് എത്തിതുടങ്ങിയെന്നാണ് അറിയുന്നത്.

ടൊവിനോയും മഞ്ജുവും എത്തി
കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ടൊവിനോ തോമസും മഞ്ജു വാര്യരും ലൂസിഫറില്‍ ജോയിന്‍ ചെയ്തിരുന്നത്. ചിത്രത്തില്‍ ലാലേട്ടനൊപ്പം തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ഇത്തവണയും ലാലേട്ടന്റെ നായികാ വേഷത്തില്‍ തന്നെയാണ് മഞ്ജു വാര്യരും ചിത്രത്തില്‍ എത്തുന്നത്. ഇവര്‍ക്കു പുറമെ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ലൂസിഫറില്‍ അണിനിരക്കുന്നുണ്ട്.

ആശീര്‍വാദ് സിനിമാസ്
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബിഗ് ബഡ്ജറ്റിലാണ് ലാലേട്ടന്റെ പുതിയ ചിത്രവും ആന്റണി പെരുമ്പാവൂര്‍ അണിയിച്ചൊരുക്കുന്നത്. ലാലേട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ഒടിയന്‍ നിര്‍മ്മിച്ചതും ആന്റണി തന്നെയായിരുന്നു.

ലൊക്കേഷനുകള്‍
തിരുവനന്തപുരത്തിനു പുറമെ ബാംഗളൂരൂ, മുംബൈ,എറണാകുളം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ വണ്ടിപ്പെരിയാറില്‍ പുരോഗമിച്ചിരുന്നു. വണ്ടിപ്പെരിയാറിലെ ഷൂട്ടിംഗിനു ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നത്.

മറ്റു താരങ്ങള്‍
ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്, ഇന്ദ്രജിത്തിനു പുറമെ സായികുമാര്‍,ഫാസില്‍,സുനില്‍ സുഗത,സാനിയ അയ്യപ്പന്‍,താരാ കല്ല്യാണ്‍.പ്രവീണ തോമസ്,മാലാ പാര്‍വ്വതി തുടങ്ങിയവരും ലൂസിഫറില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications