എന്റെ പിളേളരെ തൊടുന്നോടാ...! തരംഗമായി ലൂസിഫറിലെ ആ മാസ് രംഗം! പുതിയ പോസ്റ്റര്‍ വൈറല്‍! കാണൂ
മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളില്‍ തരംഗമായി മുന്നേറികൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകരും ആരാധകരും സ്വീകരിച്ചിരുന്നു. അമിത പ്രതീക്ഷകളില്ലാതെ എത്തിയവരെയെല്ലാം ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു സിനിമയുടെ മേക്കിങ്ങ്. ആരാധകര്‍ക്ക് ഒന്നടങ്കം ആഘോഷിച്ചു കാണാവുന്ന ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കും കണ്ടിരിക്കാവുന്നത് കൂടിയാണ്.
മോഹന്‍ലാലിന്റെ മാസ് പ്രകടനം തന്നെയാണ് ചിത്രത്തിലെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. സിനിമയിലെ ലാലേട്ടന്റെ രംഗങ്ങള്‍ക്കെല്ലാം നിറഞ്ഞ കൈയ്യടികളായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മാസും ക്ലാസും ചേര്‍ന്നുളെളാരു പ്രകടനമാണ് ലൂസിഫറില്‍ സൂപ്പര്‍ താരം കാഴ്ചവെച്ചിരിക്കുന്നത്. ലൂസിഫറിന്റെതായി പുറത്തുവിട്ട പുതിയൊരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിയ്യേറ്ററുകളില്‍ എറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ച ഒരു രംഗത്തിന്റെ പോസ്റ്റര്‍ കൂടിയായിരുന്നു ഇത്.

ലൂസിഫര്‍ തരംഗം
സിനിമ പുറത്തിറങ്ങി ഒരാഴ്ചയിലേക്ക് എത്തുമ്പോള്‍ ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് ലൂസിഫര്‍ പ്രദര്‍ശനം തുടരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റ് ചിത്രമായി ലൂസിഫര്‍ മാറുമെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു. ആദ്യ ദിനത്തില്‍ വന്ന പോസിറ്റീവ് റിപ്പോര്‍ട്ടുകളും മൗത്ത് പബ്ലിസിറ്റിയുമാണ് സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്. പൃഥ്വിരാജ് എന്ന മോഹന്‍ലാല്‍ ആരാധകന്റെ ചിത്രം തന്നെയായിരൂന്നു ലൂസിഫറെന്ന് അധിക പേരും തുറന്നുപറഞ്ഞിരുന്നു,. ലാലേട്ടനെ ആരാധകര്‍ കാണാനാഗ്രഹിക്കുന്ന രീതിയില്‍ ആയിരുന്നു പൃഥ്വി ലൂസിഫര്‍ അണിയിച്ചൊരുക്കിയിരുന്നത്.

ചിത്രത്തിലെ ആ രംഗം
ലൂസിഫറിലെ ലാലേട്ടന്റെ മാസ് രംഗങ്ങളെല്ലാം തന്നെ ആരാധകര്‍ ആഘോഷിച്ചുകൊണ്ടാണ് കണ്ടിരുന്നത്. ഇതില്‍ എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടമായിരുന്നൊരു സീന്‍ മോഹന്‍ലാലും ജോണ്‍ വിജയും തമ്മിലുളളതായിരുന്നു. എന്റെ പിളേളരെ തൊടുന്നോടാ എന്ന് പറഞ്ഞ് ലാലേട്ടന്‍ ജോണിന്റെ നെഞ്ചത്ത് ചവിട്ടുന്ന സീനായിരുന്നു എല്ലാവരെയും കോരിത്തരിപ്പിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ എറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ച രംഗങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇത്.

പുതിയ പോസ്റ്റര്‍
ഈയൊരു മാസ് രംഗത്തിന്റെ പോസ്റ്ററായിരുന്നു ലൂസിഫറിന്റെതായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. 'അമൈദിയെ വച്ച് അളക്കാതെ. പുയല്‍ അടിക്കിറ അരികുറി ഇത് താന്‍. ഇടി വിഴ ഒര് നൊടി താനേ. ഉന്നൈ മുടിക്കിറ നേരവും അത് താന്‍' ഇങ്ങനെ കുറിച്ചുകൊണ്ടായിരുന്നു മുരളി ഗോപി സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. ലൂസിഫറിന്റെ പുതിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഹൗസ്ഫുള്‍ ഷോസ്
റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഇപ്പോഴും ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്റെതായി നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെന്ന പോലെ വിദേശത്തും സിനമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നു. മലയാളികളുളള അധിക രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്തിരുന്നു. ലോകമെമ്പാടുമായി 3000ത്തിലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്തതും ലൂസിഫറിന് നേട്ടമായി മാറിയിരുന്നു.

തമിഴ്‌നാട്ടില്‍
മാര്‍ച്ച് 29നായിരുന്നു മറ്റു സംസ്ഥാനങ്ങളില്‍ സിനിമ റിലീസ് ചെയ്തിരുന്നത്. തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളിലെല്ലാം മികച്ച പ്രതികരണമാണ് ലൂസിഫറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈ നഗരത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. ചെന്നൈ മായാജാല്‍ തിയ്യേറ്ററില്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം എക്‌സ്ട്രാ ഷോസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചെന്നൈയിലെ മള്‍ട്ടിപ്ലക്‌സുകളിലെല്ലാം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications