For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയും ദുല്‍ഖറുമല്ല! ലാലേട്ടനാണ് മിന്നിക്കാന്‍ പോവുന്നത്! ബോക്‌സ് ഓഫീസില്‍ തരംഗമാകാന്‍ ലൂസിഫര്‍

  |

  മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടിയനു ശേഷം ലാലേട്ടന്റെതായി ഒന്നിലധികം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ചിത്രം മാര്‍ച്ച് അവസാന വാരമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

  ശിവകാര്‍ത്തികേയനും നയന്‍താരയും നേര്‍ക്കുനേര്‍! മിസ്റ്റര്‍ ലോക്കലിന്റെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

  സിനിമയുടെ ഫസ്റ്റ്‌ലുക്കും ടീസറും പുറത്തിങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ പുതിയൊരു പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

  ലൂസിഫറിന്റെ വരവ്

  ലൂസിഫറിന്റെ വരവ്

  മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് ലൂസിഫറില്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ എല്ലാവരും ആകാംക്ഷയോടെയാണ് ചിത്രത്തെ നോക്കികാണുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

  പൊളിറ്റിക്കല്‍ ത്രില്ലര്‍

  പൊളിറ്റിക്കല്‍ ത്രില്ലര്‍

  ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.ഏറെക്കാലത്തിനു ശേഷമാണ് നടന്‍ വീണ്ടും രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ എത്തുന്നത്.ഈ കൂട്ടുകെട്ടില്‍ മികച്ചൊരു മാസ് എന്റര്‍ടെയ്നറില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ലൂസിഫറെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തോടൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

  പുതിയ പോസ്റ്റര്‍

  പുതിയ പോസ്റ്റര്‍

  ഇതിനിടെ ചിത്രത്തിന്റെ ഒരു കിടിലന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ലൂസിഫറിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരു മികച്ച ചിത്രം തന്നെയായിരിക്കും ലൂസിഫറെന്നാണ് എല്ലാവരും കരുതുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ റഷ്യയിലായിരുന്നു പൂര്‍ത്തിയായിരുന്നത്

  പോസ്റ്റര്‍ കാണൂ

  മാര്‍ച്ച് അവസാന വാരം

  മാര്‍ച്ച് അവസാന വാരം

  മാര്‍ച്ച് അവസാന വാരം വമ്പന്‍ റിലീസായിട്ടാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ദീപക് ദേവ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു സിനിമയുടെ ടീസര്‍ നേരത്തെ ലോഞ്ച് ചെയ്തിരുന്നത്.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  മഞ്ജു വാര്യര്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ മഞ്ജുവിനെ കൂടാതെ ടൊവിനോ തോമസ്,ഇന്ദ്രജിത്ത്,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്റോയി വില്ലന്‍ റോളിലെത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും എത്തുന്നു. റഷ്യയ്ക്ക് പുറമെ ഇടുക്കി, എറണാകുളം,മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും ലൂസിഫര്‍ ചിത്രീകരിച്ചിരുന്നു.

  ആക്ഷന്‍ പറയുമ്പോള്‍ വരും! കട്ട് പറയുമ്പോള്‍ പോവും! കുമ്പളങ്ങി നൈറ്റ്‌സിലെ അതിഥിയെക്കുറിച്ച് സൗബിന്‍

  ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ സല്യൂട്ട് ചെയ്ത് മമ്മൂക്ക! യാത്ര ചടങ്ങിനിടെ താരം പറഞ്ഞത്

  English summary
  mohanlal's lucifer movie new poster
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X