സ്റ്റീഫന്‍ നെടുമ്പളളിക്കൊപ്പം ടൊവിനോയും വിവേക് ഒബ്‌റോയും ഇന്ദ്രജിത്തും! മരണമാസ് പോസ്റ്റര്‍ പുറത്ത്

By Midhun Raj

മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ലൂസിഫറിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരും. മാര്‍ച്ച് 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ കൂടിയാണ് സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ പോസ്റ്ററുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന്റെതായി മോഹന്‍ലാല്‍ പുറത്തുവിട്ട പുതിയൊരു പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവ്

സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവ്

മാസ് ഹീറോ പരിവേഷമുളള റോളുകള്‍ മലയാളത്തില്‍ ധാരാളമായി ചെയ്ത താരമാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവയായിരുന്നു. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിയും ഇത്തരത്തിലൊരു കഥാപാത്രമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു. ലാലേട്ടന്റെ കിടിലന്‍ ഗെറ്റപ്പ് തന്നെയായിരുന്നു പോസ്റ്ററുകളില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ലാലേട്ടന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തവണ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുമായിട്ടാണ് സൂപ്പര്‍താരം എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ലൂസിഫര്‍ വമ്പന്‍ റിലീസായി തന്നെയാകും തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ലൂസിഫറിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു പുറത്തുവിട്ടിരുന്നത്. പുതിയ പോസ്റ്ററില്‍ മോഹന്‍ലാലിനൊപ്പം വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്,മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളെയും കാണിക്കുന്നുണ്ട്.

പോസ്റ്റര്‍ കാണൂ

ഇവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണും

ഇവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണും

ഒടിയനു ശേഷം ലാലേട്ടന്റെ നായികയായി മഞ്ജു വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. ലൂസിഫറിനു പുറമെ മരക്കാര്‍ അറബിക്കടലിന്റ സിംഹം എന്ന ചിത്രത്തിലും മഞ്ജു നായികാ വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു ചെറിയ റോളിലാണ് ടൊവിനോ തോമസ് എത്തുന്നത്. വിവേക് ഒബ്‌റോയി ലൂസിഫറില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. ഇവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

മറ്റു താരങ്ങള്‍

മറ്റു താരങ്ങള്‍

സുജിത്ത് വാസുദേവായിരുന്നു സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. ഷംജിത്ത് മുഹമ്മദ് എഡിറ്റിങ്ങ് ചെയ്യുന്ന സിനിമയ്ക്ക് ദീപക് ദേവ് സംഗീതമൊരുക്കുന്നു. സാനിയ അയ്യപ്പന്‍, ബാല,നൈല ഉഷ, നന്ദു,സായികുമാര്‍, വിജയരാഘവന്‍, ബാബുരാജ്,ബൈജു സന്തോഷ്, സുനില്‍ സുഖദ,സച്ചിന്‍ ഖദേക്കര്‍,ആദില്‍ ഇബ്രാഹിം, ജോയ് മാത്യു,ശിവജി ഗുരുവായൂര്‍, ജോണ്‍ വിജയ്,ഫാസില്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X