സ്റ്റീഫന്‍ നെടുമ്പളളിയായി മരണമാസ് ഗെറ്റപ്പില്‍ ലാലേട്ടന്‍! ലൂസിഫറിന്റെ പോസ്റ്റര്‍ തരംഗമാകുന്നു! കാണൂ

By Midhun Raj

Recommended Video

ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ തരംഗമാകുന്നു | filmibeat Malayalam

ഒടിയനു ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമയ്ക്കു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലാലേട്ടന്റെ മുന്‍ചിത്രങ്ങള്‍ പോലെ ലൂസിഫറും വലിയ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. ഇതിനിടെ ലൂസിഫറിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

ലൂസിഫറിന്റെ വരവ്

ലൂസിഫറിന്റെ വരവ്

മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമയെക്കുറിച്ച് പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ഈ കൂട്ടുകെട്ടില്‍ മികച്ചൊരു മാസ് എന്റര്‍ടെയ്‌നറില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ലൂസിഫറെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.ഏറെക്കാലത്തിനു ശേഷമാണ് നടന്‍ വീണ്ടും രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ എത്തുന്നത്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

ലൂസിഫറിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെതായി ഒരു മാസ് പോസ്റ്റര്‍ തന്നെയാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ ലുക്ക് തന്നെയാണ് പോസ്റ്ററില്‍ ശ്രദ്ധേയമായിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

റിലീസ്

റിലീസ്

ലൂസിഫര്‍ മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സിനിമയുടെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തോടൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരു മികച്ച ചിത്രം തന്നെയായിരിക്കും ലൂസിഫറെന്നാണ് എല്ലാവരും കരുതുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ റഷ്യയിലായിരുന്നു പൂര്‍ത്തിയായിരുന്നത്

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

ലൂസിഫര്‍ മോഹന്‍ലാലിന്റെ ഒരു മാസ് ചിത്രം തന്നെയായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആരാധകര്‍ക്കെന്ന പോലെ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് പൃഥ്വി ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്.മലയാളത്തിന്റെ മൊഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ ടീസര്‍ നേരത്തെ ലോഞ്ച് ചെയ്തിരുന്നത്. സുജിത്ത് വാസുദേവായിരുന്നു പൃഥ്വിരാജ് ചിത്രത്തിന്റെ ക്യാമറാമാന്‍.

താരനിര

താരനിര

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്,ഇന്ദ്രജിത്ത്,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‌റോയി വില്ലന്‍ റോളിലെത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും എത്തുന്നു. റഷ്യയ്ക്ക് പുറമെ ഇടുക്കി, എറണാകുളം,മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും ലൂസിഫര്‍ ചിത്രീകരിച്ചിരുന്നു.

പോസ്റ്റര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X