ലൂസിഫര്‍ ഹിറ്റാകാന്‍ പൊങ്കാല നേര്‍ന്ന് ആരാധികമാര്‍! ലാലേട്ടന്‍ ചിത്രം മിന്നിക്കാനുളള വരവാണ്! കാണൂ
മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫര്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമ മാര്‍ച്ച് 28നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മൂന്ന് ഭാഷകളിലായി 1500ഓളം തിയ്യേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പളളിയായുളള വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍ ഒന്നടങ്കമുളളത്. ഒരു മാസ് ചിത്രവുമായിട്ടാണ് ഇത്തവണ ലാലേട്ടന്‍ എത്തുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയിലും സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നു. ഇതിനിടെ ലൂസിഫറിന്റെ വിജയത്തിനു വേണ്ടി ആരാധികമാര്‍ നടത്തിയൊരു കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ലൂസിഫറിന്റെ റിലീസ്
പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ നാളായി ആകാംക്ഷകളോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ലൂസിഫര്‍. ഒടിയന് ശേഷമുളള മോഹന്‍ലാല്‍ ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് എല്ലാവരുമുളളത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങിയ ലൂസിഫറില്‍ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ലാലേട്ടന്‍ എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ യൂടൂബില്‍ ഇപ്പോഴും തരംഗമായി മുന്നേറികൊണ്ടിരിക്കുകയാണ്. അഞ്ച് മില്യണിലധികം ആളുകളാണ് സിനിമയുടെ ട്രെയിലര്‍ ഇതുവരെ കണ്ടുകഴിഞ്ഞിരിക്കുന്നത്.

വിഷുവിനോടനുബന്ധിച്ചാണ്
വിഷുവിനോടനുബന്ധിച്ചാണ് ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലൂസിഫറിന് പിന്നാലെ മമ്മൂട്ടിയുടെ മധുരരാജയും യുവതാര ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്.അതുകൊണ്ട് തന്നെ ബോക്‌സ് ഓഫീസില്‍ കടുത്ത പോരാട്ടമായിരിക്കും ഇത്തവണ നടക്കുക. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ അഡ്വാന്‍സ് ബുംക്കിഗെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിംഗിനെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലൂസിഫര്‍ ഹിറ്റ് ആവാന്‍
അതേസമയം തന്നെ സിനിമയുടെ വിജയത്തിനായി മോഹന്‍ലാലിന്റെ ആരാധികമാര്‍ ചെയ്‌തൊരു കാര്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ലൂസിഫര്‍ ഹിറ്റ് ആവാന്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ 101 കലം പൊങ്കാല നേര്‍ന്നിരിക്കുകയാണ് ലാലേട്ടന്റെ ആരാധികമാര്‍. യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ വുമണ്‍സ് വിംഗിലെ ആരാധികമാരാണ് പൊങ്കാല വഴിപാടിന് പിറകില്‍. റിലീസിന്റെ തലേദിവസമായ മാര്‍ച്ച് 27നാണ് വഴിപാട് രസീത് ആക്കിയിരിക്കുന്നത്.

നാട്ടില്‍ റിലീസ് ചെയ്യുന്ന സമയത്ത്
ലൂസിഫര്‍ നാട്ടില്‍ റിലീസ് ചെയ്യുന്ന സമയത്ത് തന്നെയാണ് വിദേശരാജ്യങ്ങളിലും എത്തുന്നത്. ലൂസിഫര്‍ യൂറോപ്പിലും യുഎസിലും എറ്റവും വലിയ മലയാളം റിലീസാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുകെ, യൂറോപ്പ് രാജ്യങ്ങളിലായി മാര്‍ച്ച് 29 മുതലാണ് ലൂസിഫറിന്റെ പ്രദര്‍ശനം ആരംഭിക്കുന്നത്. യുഎസ്എയിലെ തിയ്യേറ്ററുകളില്‍ മാര്‍ച്ച് 28ന് തന്നെ സിനിമ പ്രദര്‍ശനത്തിന് എത്തുന്നു.

ലാലേട്ടന്റെ പ്രകടനം കാണാനാണ്
വമ്പന്‍ താരനിര അണിനിരക്കുന്ന ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനം കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി,ഇന്ദ്രജിത്ത്, ബാല, സായികുമാര്‍, ശിവജി ഗുരുവായൂര്‍,ആദില്‍ ഇബ്രാഹിം,സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുജിത് വാസുദേവായിരുന്നു സിനിമയുടെ ഛായാഗ്രഹണം. ദീപക് ദേവ് സംഗീതമൊരുക്കിയിരിക്കുന്നു.


Click it and Unblock the Notifications