സ്റ്റീഫന്‍ നെടുമ്പളളിയും സയീദും എത്താന്‍ മണിക്കൂറുകള്‍ മാത്രം! ലൂസിഫര്‍ എത്തുന്നത് 43 രാജ്യങ്ങളില്‍

By Midhun Raj

ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംക്ഷകള്‍ക്കും വിരാമമിട്ട് മോഹന്‍ലാലിന്റെ ലൂസിഫര്‍ നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി എല്ലാവരും കാത്തിരുന്നത്. പ്രേക്ഷകരോട് നീതി പുലര്‍ത്തുന്ന ഒരു ചിത്രം തന്നെയായിരിക്കും ലൂസിഫറെന്ന് എല്ലാവരും കരുതുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗെല്ലാം തന്നെ നേരത്തെ ആരംഭിച്ചിരുന്നു.

ഒടിയനു ശേഷമുളള മോഹന്‍ലാലിന്റെ വമ്പന്‍ റിലീസുകളിലൊന്നായിട്ടാണ് ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കൂടി പുറത്തുവന്നതോടെ ചിത്രത്തിന്റെ ഹൈപ്പ് ഒന്നൂകൂടി കൂടിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം തന്നെയാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വലിയ റിലീസ് തന്നെയാണ് ലൂസിഫറിനുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ലൂസിഫറിന്റെ റിലീസ്

ലൂസിഫറിന്റെ റിലീസ്

പ്രഖ്യാപനവേള മുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് ലൂസിഫര്‍. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിലെ ലാലേട്ടന്റെ ഗെറ്റപ്പ് തന്നെയായിരുന്നു നേരത്തെ തരംഗമായി മാറിയിരുന്നത്. സ്റ്റീഫന്‍ നെടുമ്പളളിയെന്ന കഥാപാത്രത്തിന്റെ ലുക്ക് ശ്രദ്ധേയമായി മാറിയിരുന്നു. ലൂസിഫറില്‍ നടന്റെ പ്രകടനം കാണാനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ലാലേട്ടനൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. മുരളി ഗോപിയുടെ തിരക്കഥയും ലൂസിഫറിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.

43 രാജ്യങ്ങളില്‍

43 രാജ്യങ്ങളില്‍

മോഹന്‍ലാലിന്റെ പതിവ് ചിത്രങ്ങള്‍ പോലെ വമ്പന്‍ റിലീസായി തന്നെയാണ് ലൂസിഫറും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ വിദേശരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നു. 43 രാജ്യങ്ങളില്‍ ലൂസിഫര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ യുഎസിലും യുകെയിലും ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന എറ്റവും വലിയ റിലീസ് ലൂസിഫര്‍ ഉറപ്പിച്ചു കഴിഞ്ഞു.

കേരളത്തില്‍ 350ല്‍ അധികം

കേരളത്തില്‍ 350ല്‍ അധികം

കേരളത്തില്‍ മാത്രമായി 350ല്‍ അധികം സ്‌ക്രീനുകളില്‍ സിനിമ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളും ഒരേസമയമാണ് പുറത്തിറങ്ങുന്നത്. ലോകമെമ്പാടുമായി 1500ഓളം തിയ്യേറ്ററുകളില്‍ സിനിമ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നേരത്തെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഫാന്‍സ് ഷോകള്‍

ഫാന്‍സ് ഷോകള്‍

ലൂസിഫറിന്റെതായി ഇന്ത്യയിലും വിദേശത്തുമായി നിരവധി ഫാന്‍സ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്, 200ല്‍ അധികം ഫാന്‍സ് ഷോകള്‍ ചിത്രത്തിന് ആദ്യ ദിനം ഉണ്ടാകുമെന്നാണ് അറിയുന്നത്. മുംബൈയില്‍ ഉള്‍പ്പെടെ മോഹന്‍ലാല്‍ ആരാധകരും പൃഥ്വിരാജ് ആരാധകരും സംയുക്തമായി ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഒരു മലയാളചിത്രത്തിന് ആദ്യമായിട്ടാണ് മുംബെെയില്‍ പ്രത്യേകമായി ഫാന്‍സ് ഷോ നടത്തുന്നതെന്നും അറിയുന്നു.

പൃഥ്വിരാജിന്റെ പോസ്റ്റര്‍

പൃഥ്വിരാജിന്റെ പോസ്റ്റര്‍

കഴിഞ്ഞ ദിവസമായിരുന്നു ലൂസിഫറിലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സയീദ് മസൂദ് എന്ന കഥാപാത്രമായി ചിത്രത്തില്‍ പൃഥ്വി എത്തുന്നു. മോഹന്‍ലാലിന്റെ വില്ലനായിട്ടാണ് പൃഥ്വി എത്തുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കഥാപാത്രത്തെക്കുറിച്ചുളള മറ്റു സൂചനകളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

തരംഗമായ ട്രെയിലര്‍

തരംഗമായ ട്രെയിലര്‍

പൃഥ്വിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയ ശേഷം ട്രെയിലറിലെ നടന്റെ സാന്നിദ്ധ്യവും എല്ലാവരും കണ്ടെത്തിയിരുന്നു. ഇതുവരെയായി അഞ്ചു മില്യണിലധികം ആളുകളാണ് ലൂസിഫറിന്റെ ട്രെയിലര്‍ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും മാസ് രംഗങ്ങളും ലൂസിഫറില്‍ ഉണ്ടാവുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ലൂസിഫറിന്റെ 27 ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു പുറത്തിറങ്ങിയിരുന്നത്.

 താരനിര

താരനിര

ഒടിയനു ശേഷം മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍. ടൊവിനോ തോമസും ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ബാല, ശിവജി ഗുരുവായൂര്‍, സായി കുമാര്‍, സാനിയ അയ്യപ്പന്‍, നൈല ഉഷ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ദീപക് ദേവാണ് സംഗീതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X