ഒടിയന്‍ മാണിക്യനു പിന്നാലെ സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവ് ഒരുങ്ങുന്നു! ലൂസിഫറിന്റെ കിടിലന്‍ ടീസര്‍

By Prashant V R

Recommended Video

Lucifer Official Teaser Reaction | Mohanlal | Prithviraj Sukumaran | Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുന്നത്. ഡിസംബര്‍ 14ന് റിലീസ് ചെയ്യുന്ന ഒടിയന് പിന്നാലെയും നിരവധി സിനിമകള്‍ ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒടിയനുപിന്നാലെ ലാലേട്ടന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ലൂസിഫറാണ് എത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപനം വന്ന സിനിമയ്ക്കായി വളരെ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

ലൂസിഫറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയായിരുന്നത്. പൃഥ്വിരാജ് സുകുമാരന്‍ തന്നെ ഈ വിവരം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മമ്മൂക്കയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൂസിഫറിന്റെ ഓഫീഷ്യല്‍ ടീസര്‍ പുറത്തുവന്നത്.

ലൂസിഫര്‍ വരുന്നു

ലൂസിഫര്‍ വരുന്നു

പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുതുടങ്ങിയ ലാലേട്ടന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലൂസിഫര്‍. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ലൂസിഫര്‍ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ്. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തോടൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരു മികച്ച ചിത്രം തന്നെയായിരിക്കും ലൂസിഫറെന്നാണ് എല്ലാവരും കരുതുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ റഷ്യയിലായിരുന്നു പൂര്‍ത്തിയായിരുന്നത്. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

സ്റ്റീഫന്‍ നെടുമ്പളളി

സ്റ്റീഫന്‍ നെടുമ്പളളി

ഒടിയന്‍ മാണിക്യനു പിന്നാലെ ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പളളിയായുളള വരവിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രം ലാലേട്ടന്‍ ഏറെ നാളുകള്‍ക്ക് ശേഷം ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോള്‍ കൂടിയാണ്. ചിത്രത്തിലെ വേറിട്ട ഗെറ്റപ്പുകളും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൂസിഫര്‍ മോഹന്‍ലാലിന്റെ ഒരു മാസ് ചിത്രം തന്നെയായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആരാധകര്‍ക്കെന്ന പോലെ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് പൃഥ്വി ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്.

ടീസര്‍

ടീസര്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മലയാളത്തിന്റെ മെഗാസ്‌ററാര്‍ മമ്മൂക്കയാണ് ടീസര്‍ ലോഞ്ച് നടത്തിയത്. ഫേസ്ബുക്കില്‍ ലാലേട്ടനും പൃഥ്വിക്കും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു മമ്മൂക്ക ലൂസിഫറിന്റെ ടീസര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. റിലീസ് ചെയ്ത് ഒരു മണിക്കൂറിനകം നിരവധി ഷെയറുകള്‍ ലൂസിഫറിന്റെ ടീസറിന് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

ടീസര്‍ കാണൂ

മാര്‍ച്ചില്‍ റിലീസ്

മാര്‍ച്ചില്‍ റിലീസ്

അടുത്ത വര്‍ഷം മാര്‍ച്ച് 28ന് ചിത്രം തിയ്യേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്. സുജിത്ത് വാസുദേവാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ക്യാമറാമാന്‍. റഷ്യയ്ക്ക് പുറമെ ഇടുക്കി, എറണാകുളം,മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും ലൂസിഫര്‍ ചിത്രീകരിച്ചിരുന്നു

താരനിര

താരനിര

ഒടിയനു പിന്നാലെ മഞ്ജു വാര്യര്‍ ഇത്തവണയും താരത്തിന്റെ നായികാ വേഷത്തില്‍ എത്തുന്നു. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ ലാലേട്ടനൊപ്പം നില്‍ക്കുന്നൊരു കഥാപാത്രമായിട്ടാണ് എത്തുന്നത്. നടന്‍ വിവേക് ഒബ്റോയി ആണ് ലൂസിഫറില്‍ ലാലേട്ടന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. വിവേക് ഒബ്റോയി ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X