ലാലേട്ടനും പൃഥ്വിയും മിന്നിക്കാനുളള വരവാണ്!ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് ഡേറ്റ് പുറത്ത്!
Recommended Video

മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രം ലൂസിഫറിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ലാലേട്ടനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയില്‍ കൂടിയാണ് ലൂസിഫര്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമായിരിക്കും.
മോഹന്‍ലാലിന്റെ പതിവ് ചിത്രങ്ങള്‍ പോലെ വമ്പന്‍ റിലീസായി തന്നെയാണ് ലൂസിഫറും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരും. അതേസമയം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ലൂസിഫറിന്റെ ട്രെയിലര്‍ സംബന്ധിച്ച വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ലൂസിഫറിന്റെ വരവ്
ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെതായി പുറത്തിറങ്ങുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം കൂടിയായിരിക്കും ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. ഒടിയന് ശേഷം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. വമ്പന്‍ റിലീസായി എത്തുന്ന ചിത്രം ഇത്തവണ ബോകസ് ഓഫീസില്‍ തരംഗമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വലിയ മുതല്‍മുടക്കിലാണ്
വിഷുവിന് മുന്നോടിയായി മാര്‍ച്ച് 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഒടിയനേക്കാള്‍ വലിയ മുതല്‍മുടക്കിലാണ് നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യ,മുംബൈ ലക്ഷദ്വീപ്,തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം പ്രധാനമായും നടന്നത്. മോഹന്‍ലാല്‍ മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു റോളായിരിക്കും ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പളളി.

താരത്തിന്റെ കിടിലന്‍ ഗെറ്റപ്പിന്
ഇത്തവണയും മാസ് ഹീറോ പരിവേഷമുളള ഒരു റോള്‍ തന്നെയായിരിക്കും ലാലേട്ടനെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററില്‍നിന്നും ടീസറില്‍നിന്നും ഇത് വ്യക്തമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. സിനിമയിലെ താരത്തിന്റെ കിടിലന്‍ ഗെറ്റപ്പിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍
അതേസമയം സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ലൂസിഫറിന്റെ ട്രെയിലര്‍ അബുദാബിയില്‍ വെച്ച് നടത്തുന്ന ചടങ്ങിലാണ് പുറത്തിറക്കുക. മാര്‍ച്ച് 22ന് അബുദാബിയിലെ ഡെല്‍മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍,പൃഥ്വിരാജ്,മഞ്ജു വാര്യര്‍,നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍
ഫെബ്രുവരി മുതല്‍ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഒന്നൊന്നായി പുറത്തുവന്നിരുന്നു. സിനിമ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും റിലീസിനെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഞ്ജു വാര്യര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്,ഇന്ദ്രജിത്ത് സുകുമാരന്‍, വിവേക് ഒബ്റോയ്, ബാല,സാനിയ അയ്യപ്പന്‍, സായി കുമാര്‍,നന്ദു,ശിവജി ഗുരുവായൂര്‍,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.


Click it and Unblock the Notifications