200 കോടിയിലേക്കുളള ലൂസിഫറിന്റെ കുതിപ്പ്!ആഗോള തലത്തില്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ചിത്രം! കാണൂ
Recommended Video
മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്. പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെതായി വലിയ വിജയമായ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതികൊണ്ടാണ് മുന്നേറുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റായി ചിത്രം മാറിയിരുന്നു. ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണം തന്നെയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്.
ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെയും പിന്തുണകൊണ്ടാണ് സിനിമ വലിയ വിജയമായി മാറിയിരുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ മേക്കിംഗിനും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. കേരളത്തിലും വിദേശരാജ്യങ്ങളിലും സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ലൂസിഫറിന്റെ വിജയം
ഒടിയനു ശേഷമെത്തിയ മോഹന്‍ലാല്‍ ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയായിരുന്നു ആരാധകര്‍ ലൂസിഫറിനായി കാത്തിരുന്നത്. ആകാംക്ഷകള്‍ക്കും കാത്തിരിപ്പുക്കള്‍ക്കും വിരാമിട്ട് തിയ്യോറ്ററുകളിലെത്തിയ ചിത്രം എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയരുകയും ചെയ്തു. മോഹന്‍ ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചുകണ്ട ചിത്രമായി മാറിയിരുന്നു ലൂസിഫര്‍. റിലീസ് ദിനം ലഭിച്ച മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമായിരുന്നു ലൂസിഫറിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത്.

150 കോടി ക്ലബിലെത്തിയതായുളള വിവരം
ലൂസിഫര്‍ 150 കോടി ക്ലബിലെത്തിയതായുളള വിവരം അടുത്തിടെയായിരുന്നു പുറത്തുവന്നത്. പുലിമുരുകന് ശേഷം മലയാളത്തില്‍ നിന്നും ഈ നേട്ടത്തിലെത്തുന്ന ചിത്രമായി മാറുകയും ചെയ്തിരുന്നു ലൂസിഫര്‍. പുലിമുരുകന് പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലൂസിഫറും ഈ നേട്ടത്തിലെത്തിയിരുന്നത്. തിയ്യേറ്ററര്‍ ഗ്രോസും ടോട്ടല്‍ ബിസിനസും ചേര്‍ത്തായിരുന്നു ലൂസിഫറിന്റെ 150 കോടി നേട്ടം.

കേരളത്തില്‍ നിന്നുമാത്രമായി
കേരളത്തില്‍ നിന്നുമാത്രമായി ഇരുപതിനായിരം ഷോസ് ലൂസിഫര്‍ പിന്നിട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുന്‍പിറങ്ങിയ ചിത്രങ്ങളുടെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടാണ് ലൂസിഫര്‍ ഈ നേട്ടത്തിലേക്ക് എത്തിയിരുന്നത്. ഷോസിന്റെ കാര്യത്തില്‍ മറ്റു വിദേശരാജ്യങ്ങളിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. എല്ലായിടത്തും മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ലൂസിഫര്‍ കുതിക്കുന്നത്

ആഗോള തലത്തില്‍ ലൂസിഫര്‍
ആഗോള തലത്തില്‍ ലൂസിഫര്‍ 40000ഷോസ് പൂര്‍ത്തിയാക്കിയതായും സോഷ്യല്‍ മീഡിയയില്‍ നിന്നും വിവരം ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഇത്രയുമധികം പ്രദര്‍ശനങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇപ്പോഴും ബുക്കിംഗിന്റെ കാര്യത്തിലും മറ്റും വലിയ നേട്ടമുണ്ടാക്കികൊണ്ടാണ് ലൂസിഫര്‍ തിയ്യേറ്ററുകളില്‍ തുടരുന്നത്. ബുക്ക് മൈ ഷോയിലെല്ലാം 86% റേറ്റിംഗ് ഇപ്പോഴും ചിത്രത്തിന് ലഭിക്കുന്നുണ്ട്

സിനിമയ്‌ക്കൊരു രണ്ടാം ഭാഗം
150 കോടി കടന്ന് 200 കോടി ക്ലബിലെത്താനുളള കുതിപ്പിലാണ് ലൂസിഫര്‍ ഇപ്പോഴുമുളളത്. മലയാള സിനിമയ്ക്ക് തന്നെ അഭിമാനകരമാവും വിധമാണ് ലൂസിഫറിന്റെ ചരിത്ര വിജയം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ലൂസിഫര്‍ നിര്‍മ്മിച്ചിരുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം മറ്റു താരങ്ങളുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൂസിഫറിന്റെ വിജയത്തെ തുടര്‍ന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗം വരണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിരുന്നു. ലൂസിഫര്‍ 2വിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications











