For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറിനെയും ഒടിയനെയും കുറിച്ച് വന്നത് വ്യാജ വാര്‍ത്ത! സത്യമെന്താണെന്ന് നിർമാതാക്കൾ പറയുന്നു!!

  |
  ലൂസിഫറിനെയും ഒടിയനെയും കുറിച്ച് വന്നത് വ്യാജ വാര്‍ത്ത | filmibeat Malayalam

  പ്രളയത്തിന് ശേഷം ശക്തമായ തിരിച്ച് വരവിനൊരുങ്ങുകയാണ് മലയാള സിനിമ. ചിത്രീകരണം ആരംഭിച്ച പല സിനിമകളും ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാവാതെ കുടുങ്ങുകയായിരുന്നു. എന്നാല്‍ സെപ്റ്റംബറോട് കൂടി സിനിമകള്‍ റിലീസിനെത്തുകയും ഷൂട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

  പത്തൊന്‍പതാം വയസില്‍ വിവാഹം! ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് നടി ശ്രിന്ദ പറയുന്നു!!

  മോഹന്‍ലാലിന്റെ ഒടിയന്‍, ലൂസിഫര്‍ എന്നീ സിനിമകള്‍ക്ക് വേണ്ടി മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്. സിനിമകളെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ വരാറുണ്ട്. അതില്‍ ബജറ്റിനെ കുറിച്ച് പറഞ്ഞതെല്ലാം തെറ്റാണെന്ന് നിര്‍മാതാക്കളായ ആശീര്‍വാദ് ഫിലിംസ് അറിയിച്ചിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

  ദുല്‍ഖറിന് മുന്‍പ് മമ്മൂക്ക ആ റെക്കോര്‍ഡ് നേടും! ഈ വര്‍ഷത്തെ ഭാഗ്യതാരം ഇക്കയാണ്, തെലുങ്കിലും വിസ്മയം

  ആശീര്‍വാദ് ഫിലിംസ് പറയുന്നതിങ്ങനെ..

  ആശീര്‍വാദ് ഫിലിംസ് പറയുന്നതിങ്ങനെ..

  ഒടിയന്‍, ലൂസിഫര്‍ എന്നീ വലിയ ചിത്രങ്ങളുടെ ബജറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റാണ്. മുന്‍പ് സിനിമകളുടെ ബജറ്റിനെ കുറിച്ച് വന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ബജറ്റ് മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി സിനിമകളുടെ മുതല്‍ മുടക്ക് ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കുമെന്നും ആശീര്‍വാദ് ഫിലിംസ് അറിയിച്ചിരിക്കുകയാണ്.

   കുഞ്ഞാലി മരക്കാര്‍ വരുന്നു

  കുഞ്ഞാലി മരക്കാര്‍ വരുന്നു

  നൂറ് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സെറ്റ് വര്‍ക്കുകള്‍ ഹൈദരഹാദില്‍ പുരോഗമിക്കുകയാണ്. മലയാളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ സിനിമയാണെന്ന വിശേഷണത്തോടെയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലി മരക്കാര്‍ എത്തുന്നത്. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും ചിത്രീകരണം ആരംഭിക്കുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന 95-ാമത്തെ സിനിമയാണിത്.

  പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം നടത്തുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ ആണെന്നുള്ളതിനാല്‍ ലൂസിഫറിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഷൂട്ടിംഗ് കാണുന്നതിനായി ലൊക്കേഷനിലെക്കുന്നവര്‍ അവിടെ നിന്നുള്ള ഫോട്ടോസും വീഡിയോസും പുറത്ത് വിടാറുണ്ട്.

  തിരക്കഥ ഒരുക്കുന്നതും മുരളി ഗോപി

  തിരക്കഥ ഒരുക്കുന്നതും മുരളി ഗോപി

  പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ബിഗ് ബജറ്റിലാണ് ലൂസിഫെലാരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അത് തെറ്റാണെന്ന് പറഞ്ഞതോടെ വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിടുമെന്നാണ് സൂചന. ജൂലൈ പതിനെട്ടിന് വണ്ടിപ്പെരിയാറില്‍ നിന്നുമായിരുന്നു ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചത്.

   വമ്പന്‍താരനിര അണിനിരക്കുന്നു..

  വമ്പന്‍താരനിര അണിനിരക്കുന്നു..

  മോഹന്‍ലാല്‍ നായകനാവുമ്പോള്‍ മഞ്ജു വാര്യരാണ് നായിക. ഒപ്പം ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ഫാസില്‍ (സംവിധായകന്‍), ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, സാനിയ അയ്യപ്പന്‍, മംമ്ത മോഹന്‍ദാസ്, വിവേക് ഒബ്രോയ്, തുടങ്ങി മോഹന്‍ലാലിനൊപ്പം ലൂസിഫറില്‍ വമ്പന്‍താരനിരയാണ് അണിനിരക്കുന്നത്. സാനിയ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലും ടൊവിനോ അനിയനായിട്ടുമാണ് അഭിനയിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ചിത്രത്തിലെ വില്ലന്‍.

  ഒടിയന്‍ വരുന്നു

  ഒടിയന്‍ വരുന്നു

  മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഒടിയന്‍. ഫാന്റസി ഗണത്തില്‍പ്പെടുന്ന ചിത്രം കേരളത്തില്‍ മുന്‍പ് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് പറയുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രവും ആശീര്‍വാദ് ഫിലിംസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. മലയാളക്കര ഇന്ന് വരെ കാണാത്ത ദൃശ്യ വിസ്മയമാകാന്‍ ഒടിയന് കഴിയുമെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. ഒടിയനിലും മഞ്ജു വാര്യരാണ് നായിക. ഒപ്പം പ്രകാശ് രാജ്, ഇന്നസെന്റ്, നന്ദു, നരേന്‍, സിദ്ദിഖ്, കൈലാഷ്, സന അല്‍താഫ്, തുടങ്ങി ഒരുപാട് താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

  English summary
  Mohanlal's Lucifer and Odiyan budget not confirm
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X