പൃഥ്വിരാജും ലൂസിഫറും മോഹന്‍ലാലും മിന്നിക്കും! ടൊവിനോ, സാനിയ, മഞ്ജു വാര്യര്‍? പുതിയ വിശേഷമിങ്ങനെ...
Recommended Video

പൃഥ്വിരാജിന്റെ കൂടെ എന്ന സിനിമയാണ് ഉടന്‍ റിലീസിനെത്തുന്ന സിനിമ. പിന്നാലെ രണം, മൈ സ്റ്റോറി എന്നിവയും റിലീസിനെത്തും. നിലവില്‍ ഏകദേശം സിനിമകളുടെ തിരക്കുകള്‍ കഴിഞ്ഞിരിക്കുകയാണ്. ഇതോടെ ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടാവുമെന്നായിരുന്നു സൂചന.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. സിനിമയെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിപ്പിക്കുന്നത് ഇത് മാത്രമല്ല. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങള്‍ പൃഥ്വിരാജ് തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഒരു റേഡിയോ ഇന്റര്‍വ്യൂവില്‍ ആണ് പൃഥ്വിയുടെ വെളിപ്പെടുത്തല്‍.

ലൂസിഫര്‍
മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനായ പൃഥ്വിരാജ് സംവിധായകനാവുന്നു എന്ന് പറഞ്ഞപ്പോള്‍ ആരാധകര്‍ക്കെല്ലാം ഒരു ഞെട്ടലായിരുന്നു. പൃഥ്വിയുടെ സംവിധാനത്തിലെത്തുന്ന ലൂസിഫര്‍ വരാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. അതിന് കാരണം താരരാജാവ് മോഹന്‍ലാലിന്റെ സിനിമ ആയിരുന്നു എന്നത് കൂടിയാണ്. രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ചിത്രീകരണം ആരംഭിക്കുന്നു..
മുന്‍പ് പറഞ്ഞിരുന്നത് പോലെ രഞ്ജിത്തിന്റെ സിനിമയ്ക്ക് മുപ്പത് ദിവസത്തെ ഡേറ്റ് ആയിരുന്നു മോഹന്‍ലാല്‍ കൊടുത്തിരുന്നത്. അത് പൂര്‍ത്തിയായതോടെ പൃഥ്വിയുടെ ലൂസിഫര്‍ ആരംഭിക്കാന്‍ പോവുകയാണ്. ജൂലൈ 18 ന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുതിയ വിവരം. പൃഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നുമില്ലെങ്കിലും അടുത്ത കാലത്തായി പ്രചരിച്ചിരുന്ന വാര്‍ത്തകളില്‍ ചില കാര്യങ്ങള്‍ കൂടി പറഞ്ഞിരുന്നു.

നായികയായി മഞ്ജു വാര്യര്‍...
വില്ലന് ശേഷം ഒടിയനിലൂടെ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ചിരുന്നു. അടുത്തതായി ലൂസിഫറിലൂടെ ഇരുവരും ഒന്നിക്കുകയായിരുന്നെന്നായിരുന്നു വാര്‍ത്തകള്‍. അതിന് ബലം നല്‍കുന്ന പല കാര്യങ്ങളും ആരാധകര്‍ക്ക് കിട്ടിയിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ടൈറ്റില്‍ ടീസറില്‍ ഒരു ശക്തമായ സ്ത്രീകഥാപാത്രത്തെ സൂചിപ്പിച്ചിരുന്നു. ആ വേഷത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുമെന്ന് തന്നെയാണ് വിശ്വാസം. അതേ സമയം ഇതിനെ കുറിച്ച് ഔദ്യോഗികമായി യാതൊരുവിധ റിപ്പോര്‍ട്ടുകളും വന്നിട്ടില്ല.

ആരാണ് ലൂസിഫര്‍
ബൈബിള്‍ പഠിപ്പിക്കുന്നതനുസരിച്ച് തിന്മയുടെ പ്രതിരൂപമാണ് ലൂസിഫര്‍. സാത്തനെ പിന്തുടരുന്നവരുടെ ആരാധന മൂര്‍ത്തി കൂടിയാണ് ലൂസിഫര്‍. പ്രകാശം പരത്തുന്നവന്‍ എന്നാണ് ലൂസിഫര്‍ എന്ന വാക്കിന് അര്‍ത്ഥം. മലയാളത്തില്‍ ഇതുവരെ കാണാത്ത ഒരു കിടിലന്‍ സിനിമയായിരിക്കും പൃഥ്വിയുടേത് എന്ന് പറയുമ്പോള്‍ ലൂസിഫര്‍ എന്ന പേര് ആശയക്കുഴപ്പത്തിലാക്കുകയാണ്. അതുപോലെ തന്നെ സിനിമയുടെ ടൈറ്റില്‍ ടീസര്‍ മറ്റൊരു സൂചന കൂടി നല്‍കിയിരുന്നു. ടീസറില്‍ ലൂസിഫര്‍ ടൈറ്റില്‍ ഫോണ്ട് തിരിച്ച്് ഉപയോഗിച്ചിരുന്നു. ഇത് വായിച്ചാല്‍ കിട്ടുന്നത് റെഫിസുല്‍ എന്ന വാക്കാണ്. ജപ്പാനീസ് പേരായ റെഫിസുലിന്റെ അര്‍ത്ഥം പൈശാചിക ശക്തികളുടെ റാണി എന്നാണ്. പൈശാചിക ശക്തികളുടെ റാണി ആവുമ്പോള്‍ നെഗറ്റീവ് സ്വഭാവമുള്ള ഒരു സ്ത്രീ കഥാപാത്രമായിരിക്കുമെന്നും സൂചിപ്പിക്കുന്നു.

നെഗറ്റീവ് കഥാപാത്രങ്ങള്‍..
ലൂസിഫറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനും ഒരു നെഗറ്റീവ് സ്വഭാവം ഉണ്ടെന്നാണ് സൂചന. ബോളിവുഡ് താരം വിവേക് ഒബ്‌റോയി സിനിമയിലുണ്ട്. അദ്ദേഹം ഒരു വില്ലന്‍ വേഷത്തിലെത്തുമെന്നും വാര്‍ത്ത വന്നിരുന്നു. മുന്‍പ് ഇന്ദ്രജിത്തും ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായ ലൂസിഫറില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലൂസിഫര്‍ ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിക്കുമോ എന്നാണ്.

താരങ്ങള്‍
ലൂസിഫറില്‍ ശ്രദ്ധേയനായ ഒരു യുവതാരം കൂടി ഉണ്ടാവുമെന്ന് ആദ്യം മുതലേ പറഞ്ഞിരുന്നു. അത് ടൊവിനോ തോമസ് ആയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അനിയന്‍ വേഷത്തിലായിരിക്കും ടൊവിനോ എത്തുന്നത്. അതുപോലെ തന്നെ ക്വീന്‍ സിനിമയിലൂടെ ശ്രദ്ധേയയായ നടി സാനിയ അയ്യപ്പനും ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ മകള്‍ ആയിട്ടാണ് സാനിയ അഭിനയിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്നതിനാല്‍ കാസ്റ്റിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി അക്കാര്യം ഉടന്‍ പുറത്ത് വരുമെന്നാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications