»   » കര്‍മ്മയോദ്ധ തമിഴിലേക്ക്

കര്‍മ്മയോദ്ധ തമിഴിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന കീര്‍ത്തി ചക്ര മുതല്‍ മിക്ക ചിത്രങ്ങളും തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ തമിഴിലേക്ക് മൊഴിമാറ്റിയ ആദ്യ ചിത്രം കീര്‍ത്തി ചക്ര മികച്ച വിജയം കൊയ്തു. മേജര്‍ രവിയുടേതായി എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കൊന്നും തന്നെ ബോക്‌സോഫീസില്‍ വിജയം സൃഷ്ടിക്കാനായില്ല.

Mohan Lal


അമിതാഭ് ബച്ചനും ലാലും അഭിനയിച്ച കാണ്ഡഹാര്‍ പരാജയപ്പെട്ടു. അവസാനം പുറത്തിറങ്ങിയ കര്‍മ്മയോദ്ധയ്ക്കും വിജയം നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ സിനിമ തമിഴിലേക്കുള്ള മൊഴിമാറ്റത്തിനൊരുങ്ങുകയാണ്. വെട്രിമാരനാണ് സിനിമ തമിഴില്‍ ഒരുക്കുന്നത്.

എന്നാല്‍ മോഹന്‍ലാലും വിജയും ഒന്നിക്കുന്ന ജില്ല എന്ന ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

English summary
Karmayodha, one of his recent Mollywood films, which didn’t quite create a stir at the box office, is being dubbed in Tamil as Vettrimaran and is soon to be released.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam