കുഞ്ഞു കുഞ്ഞാലിയെ കാണിച്ച് മരക്കാറിലെ ആദ്യ ഗാനം, അഞ്ച് ഭാഷകളില്‍ പാടി കെഎസ് ചിത്ര, വീഡിയോ

By Midhun Raj

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മകന്‍ പ്രണവ് മോഹന്‍ലാലും എത്തുന്നു. മരക്കാറിലെ ആദ്യ ഗാനം യൂടുബില്‍ പുറത്തിറങ്ങിയിരുന്നു. പ്രണവ് അവതരിപ്പിക്കുന്ന കുഞ്ഞു കുഞ്ഞാലിയെ കാണിച്ചുകൊണ്ടാണ് ആദ്യ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

Recommended Video

അഞ്ച് ഭാഷകളില്‍ ചിത്രയുടെ ശബ്ദത്തില്‍ മരയ്ക്കാറിലെ ഗാനമെത്തി

marakar arabikadalinte simham

കെഎസ് ചിത്രയാണ് താരാട്ടിന്റെ രൂപത്തിലുളള പാട്ട് പാടിയിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം നല്‍കിയിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പാട്ട് പാടിയിരിക്കുന്നത് കെഎസ് ചിത്ര തന്നെയാണ്. അതേസമയം മരക്കാറിലെ ആദ്യ പാട്ടിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അര്‍ജുന്‍ സുനില്‍ ഷെട്ടി, പ്രഭു, നെടുമുടി വേണു, ഫാസില്‍, സിദ്ധിഖ്, ഇന്നസെന്റ്, അശോക് സെല്‍വന്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

ഐവി ശശിയുടെ മകന്‍ അനി ഐവി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് മരക്കാറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരുവും എഡിറ്റിംഗ് അയ്യപ്പന്‍ എസ് നായരും നിര്‍വ്വഹിച്ചിരിക്കുന്നു. ചമയം പട്ടണം റഷീദ്, സംഘടനം ത്യാഗരാജന്‍. മാര്‍ച്ച് 26ന് മരക്കാര്‍ തിയ്യേറ്ററുകളില്‍ എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ റിലീസ് തിയ്യതിയില്‍ ചിലപ്പോള്‍ മാറ്റമുണ്ടായേക്കാമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആശീര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് മരക്കാറിന്റെ നിര്‍മ്മാണം.

വീഡിയോ

Read more about: mohanlal priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X