ചരിത്രം സൃഷ്ടിക്കാന്‍ മോഹന്‍ലാലിന്റെ മരക്കാര്‍ വരുന്നു,ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

By Midhun Raj

Recommended Video

Marakkar Arabikadalinte Simham Release Date Announced | FilmiBeat Malayalam

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സൂപ്പര്‍ഹിറ്റായ ഒപ്പത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. സിനിമ 100 കോടി ബഡ്ജറ്റിലാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചിത്രീകരണം

ചിത്രീകരണം നേരത്തെ പുര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണുളളത്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മരക്കാറിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സ്നീക്ക് പീക്ക് ടീസര്‍ തരംഗമായി മാറിയിരുന്നു. ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയാഘോഷ ചടങ്ങിനിടെയായിരുന്നു അണിയറക്കാര്‍ ടീസര്‍ പുറത്തുവിട്ടിരുന്നത്. ടീസര്‍ പുറത്തിറങ്ങിയ ശേഷം സിനിമ കാണാനുളള ആകാംക്ഷ എല്ലാവരിലും വര്‍ധിച്ചിരുന്നു.

ആരാധകരും സിനിമാ പ്രേമികളും

ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് സിനിമ റിലീസ് ചെയ്യുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മലയാളത്തിന് പുറമെ സിനിമ തമിഴ് ,തെലുങ്ക് ,ഹിന്ദി, അറബിക്ക്,ചൈനീസ് ഭാഷകളിലും പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍,കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സിജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സിദ്ധിഖ്, മുകേഷ് ,നെടുമുടി വേണു, ബാബുരാജ്, അശോക് സെല്‍വന്‍,കീര്‍ത്തി സുരേഷ് കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സിനിമയിലെ ഭൂരിഭാഗം ഭാഗങ്ങളും

സിനിമയിലെ ഭൂരിഭാഗം ഭാഗങ്ങളും ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്. കൂറ്റന്‍ സെറ്റുകളിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നത്. ഹൈദരാബാദിലെ റാമോജി റാവു സിറ്റിയില്‍ തുടര്‍ച്ചയായി 110 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നത്. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിളാണ് സിനിമയ്ക്ക് വേണ്ടി ഹൈദരാബാദില്‍ കൂറ്റന്‍ സെറ്റുകള്‍ ഒരുക്കിയിരുന്നത്. വലിയ കപ്പലുകള്‍ അടക്കം മരക്കാറിന്റെ ഷൂട്ടിംഗിനായി കലാസംവിധായകന്‍ ഒരുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X