ദൃശ്യ വിസ്മയം സമ്മാനിച്ച് മരക്കാര്‍ ടീസര്‍! കുഞ്ഞാലി വരുമെന്ന് ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമ മാര്‍ച്ച് 26നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നൂറ് കോടി ബഡ്ജറ്റിലാണ് സംവിധായകന്‍ എടുത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങവേ മരക്കാറിന്റെ പുതിയൊരു ടീസര്‍ കൂടി പുറത്തുവന്നിരുന്നു.

ടീസറില്‍ മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളെല്ലാം തന്നെ തിളങ്ങുന്നുണ്ട്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടുമായി 5000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. കേരളത്തിലെ 90 ശതമാനം തിയ്യേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനൊപ്പം നെടുമുടി വേണു, ഫാസില്‍, സിദ്ധിഖ്, മുകേഷ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, ബാബുരാജ്, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, ഡോ.റോയ്, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രെയിനാണ് മരക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്. സാബു സിറിളാണ് കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications