ചരിത്രം തിരുത്തികുറിക്കാന്‍ മരക്കാറിന്റെ വരവ്! ബ്രഹ്മാണ്ഡ ചിത്രം അമ്പതിലേറെ രാജ്യങ്ങളില്‍ എത്തും

By Midhun Raj

Recommended Video

Marakkar Arabikadalinte Simham : ബ്രഹ്മാണ്ഡ ചിത്രം അമ്പതിലേറെ രാജ്യങ്ങളില്‍ | FilmiBeat Malayalam

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണ്. ലൂസിഫര്‍,ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെയാണ് മരക്കാറും എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എറ്റവും വലിയ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്നു.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും സ്റ്റിലുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മരക്കാറിന്റെതായി പുറത്തിറങ്ങിയ സ്‌നീക്ക് പീക്ക് ടീസറിനും വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

നൂറ് കോടി ബഡ്ജറ്റില്‍

നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പ്രിയദര്‍ശന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ കൂറ്റന്‍ സെറ്റുകളിട്ടാണ് സംവിധായകന്‍ സിനിമ ചിത്രീകരിച്ചിരുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് മരക്കാര്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുക.

അതേസമയം വമ്പന്‍

അതേസമയം വമ്പന്‍ റിലീസായി എത്തുന്ന ചിത്രം അമ്പതിലധികം ലോകരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. മോഹന്‍ലാലിന്റെ തന്നെ മുന്‍ചിത്രമായ ലൂസിഫര്‍ 44 രാജ്യങ്ങളില്‍ റിലീസിനെത്തിയിരുന്നു. ഈ റെക്കോര്‍ഡ് ആണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തകര്‍ക്കാന്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ തന്നെ ഒടിയന്‍ 30ലധികം രാജ്യങ്ങളിലാണ് പ്രദര്‍ശനത്തിന് എത്തിയിരുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സിജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായി ലാലേട്ടന്‍ വേഷമിടുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിനു

ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിച്ചിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്. കാലാപാനിക്ക് ശേഷം മോഹന്‍ലാലിനൊപ്പം പ്രഭുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍, ആക്ഷന്‍ കിംഗ് അര്‍ജുന്‍,സുനില്‍ ഷെട്ടി, സിദ്ധിഖ്, ബാബുരാജ്, കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍,ഷിയാസ് കരീം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

അഞ്ച് ഭാഷകളിലായിട്ടാണ്

അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍. ബാഹുബലിക്ക് വേണ്ടി കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിളാണ് മരക്കാറിന് വേണ്ടിയും സെറ്റുകള്‍ ഒരുക്കിയിരുന്നത്.100ല്‍ അധികം ദിവസം നീണ്ടു നിന്ന തുടര്‍ച്ചയായ ഷൂട്ടിംഗിന് ശേഷമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X