ആകാംക്ഷകള്‍ക്കൊടുവില്‍ മരക്കാറിന്റെ ട്രെയിലര്‍! റിലീസ് ഡേറ്റ് പുറത്തുവിട്ട് മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ എടുത്ത സിനിമ പ്രിയദര്‍ശന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം മാര്‍ച്ച് 26ന് തിയ്യേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ടീസറുകള്‍ പിന്നാലെ സിനിമയുടെ ട്രെയിലറും വരികയാണ്.

മാര്‍ച്ച് ആറ് വൈകുന്നേരം അഞ്ച് മണിക്കാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ട്രെയിലര്‍ പുറത്തിറങ്ങുക. മലയാളം ട്രെയിലര്‍ മോഹന്‍ലാലിന്റെ പേജിലൂടെയും ഹിന്ദി ട്രെയിലര്‍ അക്ഷയ്കുമാറിന്റെ പേജിലൂടെയും പുറത്തിറങ്ങും. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടുമായി 5000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. കേരളത്തിലെ 90 ശതമാനം തിയ്യേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ്എക്സ് ഒരുക്കിയ അനിബ്രെയിനാണ് മരക്കാറിന് വിഎഫ്എക്സ് ഒരുക്കുന്നത്. സാബു സിറിളാണ് കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം നെടുമുടി വേണു, ഫാസില്‍, സിദ്ധിഖ്, മുകേഷ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, ബാബുരാജ്, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications