ചരിത്രം സൃഷ്ടിക്കാന്‍ മോഹന്‍ലാലിന്റെ മരക്കാര്‍ എത്തുന്നത് 10 ഭാഷകളില്‍?ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു
Recommended Video
ലൂസിഫറിനു ശേഷം മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.
മോഹന്‍ലാലിന്റെ കരിയറിലെ വലിയ ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് മരക്കാര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസറിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മലയാളത്തില്‍ ഒരുങ്ങുന്ന സിനിമ ഒരു ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് ഒരുക്കുന്നത്. മരക്കാര്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
ഒപ്പം എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷമായിരുന്നു മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ഒന്നിച്ചിരുന്നത്. മലയാളത്തില്‍ ഇറങ്ങാന്‍ പോവുന്നതില്‍ വെച്ച് എറ്റവും ചെലവേറിയ സിനിമകളിലൊന്നായിട്ടാണ മരക്കാര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു.

പത്ത് ഭാഷകളില്‍
പത്ത് ഭാഷകളില്‍ മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇത് സാധിച്ചാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സിനിമ ഡിസംബര്‍ അല്ലെങ്കില്‍ അടുത്ത വിഷു സീസണിലായിരിക്കും റിലീസ് ചെയ്യുകയെന്നും അറിയുന്നു

ഹൈദരാബാദില്‍ ചിത്രീകരണം
ഹൈദരാബാദിലായിരുന്നു സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ ചിത്രീകരിച്ചിരുന്നത്. ഹൈദരാബാദിലെ റാമോജി റാവു സിറ്റിയില്‍ തുടര്‍ച്ചയായി 110 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നത്. ഹൈദരാബാദിലെ ഷൂട്ടിംഗിനു ശേഷം കോവളത്തും അണിയറ പ്രവര്‍ത്തകര്‍ സിനിമ ചിത്രീകരിച്ചിരുന്നു.

നൂറ് കോടി മുതല്‍മുടക്കിലാണ്
ലൂസിഫറിനു ശേഷമുളള പുതിയ സിനിമയ്ക്ക് വേണ്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. നൂറ് കോടി മുതല്‍മുടക്കിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിളാണ് സിനിമയ്ക്ക് വേണ്ടി ഹൈദരാബാദില്‍ കൂറ്റന്‍ സെറ്റുകള്‍ ഒരുക്കിയിരുന്നത്. വലിയ കപ്പലുകള്‍ അടക്കം മരക്കാറിന്റെ ഷൂട്ടിംഗിനായി കലാസംവിധായകന്‍ ഒരുക്കിയിരുന്നു.

മഞ്ജു വാര്യരാണ് ഇത്തവണയും നായിക
വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് ഇത്തവണയും മോഹന്‍ലാലിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. നടന്‍ മധു കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നു. കാലാപാനിക്ക് ശേഷം മോഹന്‍ലാലിനൊപ്പം പ്രഭുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ കിംഗ് അര്‍ജുന്‍,സുനില്‍ ഷെട്ടി, സിദ്ധിഖ്, ബാബുരാജ്, കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍,ഷിയാസ് കരീം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications