For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിലീസിന് മുന്‍പ് കോടികളുമായി കുഞ്ഞാലി മരക്കാര്‍!പ്രിയനും ലാലും ഒന്നിക്കുന്നത് വിപ്ലവം സൃഷ്ടിക്കാനാണ്

  |

  ബിഗ് ബജറ്റിലൊരുക്കിയ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വമ്പന്‍ സാമ്പത്തിക വരുമാനമുണ്ടാക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തായി മലയാള സിനിമയില്‍ കണ്ട് വരുന്നത്. പുലിമുരുകനിലൂടെ ആദ്യ നൂറ് കോടി സ്വന്തമാക്കിയ മോഹന്‍ലാല്‍ ലൂസിഫറിലൂടെ ആദ്യ ഇരുന്നൂറ് കോടിയും മലയാളത്തിലേക്ക് എത്തിച്ചു. ഇനി അടുത്ത റെക്കോര്‍ഡിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും. ഇപ്പോള്‍ ലഭിക്കുന്ന സൂചന പ്രകാരം അധികം വൈകാതെ തന്നെ അത് സംഭവിക്കുമെന്നുള്ളതാണ്.

  മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിക്കുകയാണ്. അടുത്തിടെ മരക്കാരുടെ വിതരണാവകാശം വിറ്റ് പോയിരുന്നു. ഫാര്‍സ് ആണ് ചിത്രം വാങ്ങിയത്. അതും റെക്കോര്‍ഡ് തുകയ്ക്കാണെന്നുള്ളതാണ് ശ്രദ്ധേയം. ഇതിനെ കുറിച്ചുള്ള ചില സൂചനകള്‍ പുറത്ത് വന്നിരിക്കുകയാണ്.

   വിതരണാവകാശം വിറ്റുപോയി

  വിതരണാവകാശം വിറ്റുപോയി

  കേരളക്കര ആകാംഷയോടെ കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം അതിവേഗം പൂര്‍ത്തിയാക്കിയിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുന്ന സിനിമ ഈ വര്‍ഷം അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അതിനിടെയാണ് സിനിമയുടെ ജിസിസി വിതരണാവകാശം ഫാര്‍സ് ഇന്റര്‍നാഷ്ണലിന് കൈമാറിയെന്ന വാര്‍ത്ത വരുന്നത്. ഇവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ഫാര്‍സ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍മാതാവ് ആന്റണി പെരുമ്പാവുരിനൊപ്പം വിതരണാവകാശം കൈമാറുന്ന ചിത്രവും പുറത്ത് വിട്ടിരുന്നു.

   റെക്കോര്‍ഡ് തുകയാണ്

  റെക്കോര്‍ഡ് തുകയാണ്

  മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ വിതരണാവകാശം വിറ്റതിന് പിന്നാലെ അത് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. പത്ത് കോടിയോളം രൂപയ്ക്കാണ് യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാര്‍സ് സിനിമ സ്വന്തമാക്കിയതെന്നാണ് സൂചന. മരക്കാരിന്റെ എല്ലാ ഭാഷകളിലുമുള്ള പതിപ്പിനായാട്ടാണ് ഈ തുക നല്‍കിയിരിക്കുന്നത്. അതേ സമയം മലയാളത്തില്‍ നിന്നും ഒരു ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ തുകയാണിത്. എട്ട് കോടി രൂപയ്ക്ക് ലൂസിഫറും ഇട്ടിമാണിയും ചേര്‍ന്ന് വാങ്ങിയ കരാറാണ് രണ്ടാം സ്ഥാനത്തുള്ളത്. മമ്മൂട്ടിയുടെ മധുരരാജയാണ് മൂന്നാം സ്ഥാനത്ത്.
  ഇപ്പോഴിതാ

  ബിഗ് ബജറ്റ് പേരില്‍ മാത്രമല്ല

  ബിഗ് ബജറ്റ് പേരില്‍ മാത്രമല്ല

  മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ചത് തന്നെ. കൃത്യമായൊരു കണക്ക് മുടക്ക് മുതലിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും നൂറ് കോടിയോളം വരുമെന്നായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ബിഗ് ബജറ്റില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു 75 ശതമാനത്തോളം ഷൂട്ടിംഗ് നടന്നത്. ബാക്കിയുള്ളത് ഊട്ടി, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു.

   ചരിത്ര സിനിമ

  ചരിത്ര സിനിമ

  ഈ ചിത്രം ചരിത്രത്തെയും ഇതിഹാസ നായകനെയും അവതരിപ്പിക്കുന്നു എന്നുള്ളതാണ് ചിത്രത്തെ സംബന്ധിച്ച് ശ്രദ്ധേയമായ മറ്റൊരു കാര്യം. സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകന്‍ ഐവി ശശിയുടെ മകന്‍ അനി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുഞ്ഞാലി മരക്കാന്മാരില്‍ നാലാമന്റെ കഥയാണ് സിനിമ പറയുന്നത്. മോഹന്‍ലാലാണ് ഈ വേഷം അവതരിപ്പിക്കുന്നത്. ചെറുപ്പക്കാലത്തെ കുഞ്ഞാലി മരക്കാരായി പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കും.

  അടുത്ത വിസ്മയമായി മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍
   നിറയെ താരങ്ങളാണ്

  നിറയെ താരങ്ങളാണ്

  വമ്പന്‍ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ ഒരുപാട് താരങ്ങളാണ് മരക്കാരില്‍ അണിനിരക്കുന്നത്. മഞ്ജു വാര്യരാണ് നായിക. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജ, പ്രഭു, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ഗ്രാഫിക്സിന് വലിയ പ്രധാന്യം കൊടുക്കുന്ന ചിത്രമായിരിക്കുമിത്. പ്രമുഖരാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായി അണിയറയിലുള്ളത്്. ഹിറ്റ് സിനിമ കാലാപാനിയുടെ അണിയറ പ്രവര്‍ത്തകരും മരക്കാരിനൊപ്പം ഉണ്ടാവുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Mohanlal's Marakkar Arabikadalinte Simham GCC rights sold record price
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X