പ്രണയാര്‍ദ്രമായി മരക്കാറിലെ പുതിയ ഗാനം, പ്രണവും കല്യാണിയും ഒന്നിച്ച പാട്ടിന്‌റെ ടീസര്‍
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മേയ് 13ന് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‌റെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. അതേസമയം മരക്കാറിലെ പുതിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

കല്യാണി പ്രിയദര്‍ശന്‌റെ ജന്മദിനത്തിലാണ് കണ്ണില്‍ എന്റെ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസര്‍ പുറത്തുവന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, ശ്വേതാ മോഹന്‍, സിയ ഉള്‍ഹഖ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഹരിനാരായണന്‌റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം നല്‍കിയിരിക്കുന്നു. മരക്കാര്‍ സോംഗ് ടീസറില്‍ പ്രണയാര്‍ദ്രരായുളള പ്രണവിന്‌റെയും കല്യാണിയുടെയും കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്. മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരം നേടി മരക്കാര്‍ അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നൂറ് കോടി ബഡ്ജറ്റിലാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമന്‌റെ കഥയാണ് സിനിമ പറയുന്നത്.
പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
മോഹന്‍ലാലിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളില്‍ നിന്നുളള താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രഭു, അര്‍ജുന്‍, സിദ്ധിഖ്, ഇന്നസെന്‌റ്, ഫാസില്‍, നെടുമുടി വേണു, ബാബുരാജ്, സുനില്‍ ഷെട്ടി, സന്തോഷ് കീഴാറ്റൂര്‍, ഹരീഷ് പേരടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയവരാണ് മരക്കാറിലെ പ്രധാന താരങ്ങള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എത്തേണ്ട ചിത്രമായിരുന്നു മരക്കാര്‍. എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് നീട്ടേണ്ടി വന്നു. നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലും മരക്കാര്‍ അവാര്‍ഡുകള്‍ നേടിയിരുന്നു.


Click it and Unblock the Notifications