മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ബ്രഹ്മാണ്ഡ ചിത്രം! മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ഡേറ്റ്

By Midhun Raj

മോഹന്‍ലാലിന്റെതായി വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ 100 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രീകരണം പുര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. അതേസമയം സിനിമയുടെ റിലീസ് സംബന്ധിച്ച പുതിയ വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.

mohanlal

മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2020 മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മൂന്ന് ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുകയെന്നും അറിയുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായി ലാലേട്ടന്‍ വേഷമിടുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിച്ചിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്. കാലാപാനിക്ക് ശേഷം മോഹന്‍ലാലിനൊപ്പം പ്രഭുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍,സുനില്‍ ഷെട്ടി, സിദ്ധിഖ്, ബാബുരാജ്, കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍,ഷിയാസ് കരീം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലെ കൂറ്റന്‍ സെറ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.

ഇളയരാജ,എംജി ശീകുമാര്‍,രാജേഷ് മുരുകേഷന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശീര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചൈന ബ്രിട്ടണ്‍ രാജ്യങ്ങളിലെ തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകുന്നുണ്ട്. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിളാണ് സിനിമയ്ക്ക് വേണ്ടി ഹൈദരാബാദില്‍ കൂറ്റന്‍ സെറ്റുകള്‍ ഒരുക്കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X