വിഷുക്കാലത്ത് 90 ശതമാനം തിയ്യേറ്ററുകളിലും മരക്കാര്‍? കേരളത്തില്‍ മാത്രം 500 സ്‌ക്രീനുകളില്‍

By Midhun Raj

Recommended Video

Marakkar Arabikadalinte Simham, All The latest updates | FilmiBeat Malayalam

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണുളളത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ച സിനിമ കൂടിയാണിത്. പ്രഖ്യാപന വേളമുതല്‍ക്കു തന്നെ മികച്ച സ്വീകാര്യതയാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

100 കോടി ബഡ്ജറ്റിലാണ് സിനിമ അണിയിച്ചൊരുക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെതായി പുറത്തിറങ്ങിയ സ്‌നീക്ക് പീക്ക് ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. മലയാളത്തിലെ എറ്റവും ചെലവേറിയ സിനിമ ആയാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

അവധിക്കാലവും വിഷു സമയവും

അവധിക്കാലവും വിഷു സമയവും ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രം എത്തുന്നത്. അതേസമയം ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുളള പുതിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കേരളത്തില്‍ മാത്രമായി 500ലധികം സ്‌ക്രീനുകളില്‍ ചിത്രം എത്തുമെന്നാണ് അറിയുന്നത്. വിഷുക്കാലത്ത് റിലീസിനെത്തുന്ന സിനിമയ്‌ക്കെതിരെ മല്‍സരിക്കാന്‍ മറ്റ് മലയാള ചിത്രങ്ങള്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിക്ക സിനിമകളും ഈദിലേക്ക് റിലീസ് മാറ്റുമെന്നും അറിയുന്നു.

ഇതോടെ കേരളത്തിലെ 90ശതമാനം തിയ്യേറ്റ

ഇതോടെ കേരളത്തിലെ 90ശതമാനം തിയ്യേറ്ററുകളിലും വിഷുക്കാലത്ത് മരയ്ക്കാര്‍ തന്നെയാകും പ്രദര്‍ശിപ്പിക്കുക. ഇപ്പോള്‍ തന്നെ 500ഓളം സ്‌ക്രീനുകള്‍ ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി ചാര്‍ട്ട് ചെയ്തു കഴിഞ്ഞെന്നും അറിയുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സിജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സ് നേരത്തെ തന്നെ വിറ്റുപോയിരുന്നു.

ഫാര്‍സ് ഫിലിംസാണ്

ഫാര്‍സ് ഫിലിംസാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. മരക്കാറിന്റെ ഓഡിയോ റൈറ്റ്‌സും നേരത്തെ വിറ്റുപോയിരുന്നു. ഒരു കോടി രൂപയ്ക്കാണ് ഓഡിയോ റൈറ്റ്‌സ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോണി റാഫേലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമായി 50ല്‍ അധികം രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹൈദരാബാദിലെ

ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരുന്നത്. സാമൂതിരിയുടെ പടത്തലവനായ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മധു, അര്‍ജുന്‍ സര്‍ജ,പ്രഭു, ബോളിവുഡ് താരം സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ധിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സാബു സിറിലാണ് മരക്കാറിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X