കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍! ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്‌

By Midhun Raj

Recommended Video

Marakkar Arabikkadalinte Sinham: New Poster Out | FilmiBeat Malayalam

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിങ്ങിനൊരുങ്ങുകയാണ്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം മാര്‍ച്ച് 26നാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

marakkar arabikadalinte simham

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ കൂടി അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇത്തവണയും മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് വന്നിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിക്കാനാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനകളാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുളള ഒരു പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

കീര്‍ത്തി സുരേഷിനൊപ്പം മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍, റോയ് സിജെ, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് മരക്കാര്‍ പ്രധാനമായും ചിത്രീകരിച്ചത്. മധു, സിദ്ധിഖ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X