ഹെലികോപ്ടറില്‍ വന്നിറങ്ങി മാസ് എന്‍ട്രി നടത്തി ലാലേട്ടന്‍! വീഡിയോ വൈറല്‍! കാണൂ

By Midhun

വി.എ ശ്രീകുമാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ഒടിയന്‍. ചിത്രത്തിനു വേണ്ടി താരം നടത്തിയ മേക്ക് ഓവറിനു ശേഷം വ്യത്യസ്ഥ ലുക്കിലായിരുന്നു ലാലേട്ടനെ എല്ലാവരും കണ്ടിരുന്നത്. ശരീര ഭാരം കുറച്ചും ലുക്കില്‍ മാറ്റം വരുത്തിയതിനും ശേഷമായിരുന്നു ലാലേട്ടന്‍ സമൂഹമാധ്യമങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നത്. ഒടിയനിലെ പുതിയ ലുക്ക് നന്നായെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ചിലര്‍ ഇത്രയ്ക്കു വേണ്ടിയിരുന്നില്ലെന്നും പറഞ്ഞും രംഗത്തെത്തി. ഒടിയനു വേണ്ടി മാസങ്ങളോളം നീണ്ടു നിന്ന ഷെഡ്യൂളുകളിലാണ് മോഹന്‍ലാല്‍ അഭിനിയിച്ചിരുന്നത്. പുലിമുരുകന് ശേഷം താരത്തിന്റെ കരിയറില്‍ പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന്‍.

mohanlal

ഈ വര്‍ഷം രണ്ട് പ്രധാന റിലീസുകളാണ് ലാലേട്ടന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.ഒടിയനും ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ഒരുക്കുന്ന നീരാളിയുമാണ് ആ ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. ഒടിയനെ പോലെ തന്നെ ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം തന്നെയാണ് നീരാളി. നദിയാ മോയ്തുവാണ് ചിത്രത്തില്‍ ലാലേട്ടന്റെ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, സായികുമാര്‍, ദിലീഷ് പോത്തന്‍, നാസര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലാലേട്ടന്റെ രണ്ടും പ്രധാന ചിത്രങ്ങളും അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ഉളളത്.

കഴിഞ്ഞ ദിവസം ഒരു കടയുടെ ഉദ്ഘാടനത്തിനായി ലാലേട്ടന്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കൊല്ലം ജില്ലയിലെ ഒരു കട ഉദ്ഘാടനത്തിന് വേണ്ടിയാണ് ലാലേട്ടന്‍ എത്തിയിരുന്നത്. വലിയ ആര്‍പ്പുവിളികളോടെയാണ് താരത്തെ ആരാധകര്‍ സ്വീകരിച്ചിരുന്നത്. സിനിമകളിലെ പോലെ ഹെലികോപ്ടറില്‍ നിന്നിറങ്ങുന്ന ലാലേട്ടന്റെ മാസ് എന്‍ട്രിയാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയില്‍ ലാലേട്ടനെ കണ്ട് അമ്പരക്കുന്ന ഒരു സ്ത്രീയെയും കാണിക്കുന്നുണ്ട്. ലാലേട്ടനൊപ്പം ആന്റണി പെരുമ്പാവൂരും ഉദ്ഘാടനത്തിന് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X