»   » മോഹന്‍ലാല്‍ എന്ന വികൃതി പയ്യനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് ;കവിയൂര്‍ പൊന്നമ്മ

മോഹന്‍ലാല്‍ എന്ന വികൃതി പയ്യനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് ;കവിയൂര്‍ പൊന്നമ്മ

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എങ്കിലും കവിയൂര്‍ പൊന്നമ്മയ്ക്ക് കുറച്ച് സ്‌നേഹ കൂടുതല്‍ മോഹന്‍ലാലിനോടാണെന്ന് തോന്നാറില്ലേ?

ഇക്കാര്യത്തില്‍ സംശയിക്കേണ്ട. കവിയൂര്‍ പൊന്നമ്മ പറയുന്നതും ഇങ്ങനെ തന്നെ. മോഹന്‍ലാല്‍ സിനിമയില്‍ വരുമ്പോള്‍ ഒരു കൊച്ചു പയ്യനായിരുന്നു. ഒരു ഗൗരവമോ ഒന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല. ഒരു കുസൃതി കുട്ടി എന്ന് തന്നെ പറയാം. കവിയൂര്‍ പൊന്നമ്മ പറയുന്നു.

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ് പോയി. പക്ഷേ ഇപ്പോഴും കവിയൂര്‍ പൊന്നമ്മയുടെ മനസില്‍ മോഹന്‍ലാല്‍ എന്ന കൊച്ചു പയ്യന്‍ തന്നെയാണെന്ന് പറയുന്നു. മറ്റാരേക്കാളും മോഹന്‍ലാലിനോട് കുറച്ച് വാത്സല്യം കൂടുതലുണ്ട്. അത് മോഹന്‍ലാലിന്റെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം കൊണ്ട് തന്നെയാണെന്നുമാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ, ജനപ്രീതി നേടിയ അമ്മയും മകനും അവരുടെ ചില ചിത്രങ്ങളിലൂടെ.

മോഹന്‍ലാല്‍ എന്ന വികൃതി പയ്യനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് ;കവിയൂര്‍ പൊന്നമ്മ

2003ല്‍ തുളസി ദാസ് സംവിധാനം ചെയ്ത ചിത്രമാണ് മിസ്റ്റര്‍ ബ്രഹ്മചാരി. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച അനന്തന്‍ തമ്പി എന്ന കഥാപാത്രത്തിന്റെ അമ്മ വേഷം ചെയ്തത് കവിയൂര്‍ പൊന്നമ്മയാണ്. മീനയായിരുന്നു ചിത്രത്തിലെ നായിക.

മോഹന്‍ലാല്‍ എന്ന വികൃതി പയ്യനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് ;കവിയൂര്‍ പൊന്നമ്മ

വിശ്വനാഥന്‍ വടുതല സംവിധാനം ചെയ്ത ഹരിഹരന്‍ ഹാപ്പിയാണ് എന്ന ചിത്രത്തിലും മോഹന്‍ലാലിന്റെ അമ്മ വേഷം ചെയ്തത് കവിയൂര്‍ പൊന്നമ്മയാണ്. പത്മാവതി അമ്മ എന്ന കഥാപാത്രത്തെയാണ് കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ചത്. ജോതിര്‍മയിയായിരുന്നു ചിത്രത്തകിലെ നായിക.

മോഹന്‍ലാല്‍ എന്ന വികൃതി പയ്യനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് ;കവിയൂര്‍ പൊന്നമ്മ

2004ല്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിസ്മയ തുമ്പത്ത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ശ്രീകുമാര്‍ എന്ന കഥാപാത്രത്തിന്റെ അമ്മ വേഷം ചെയ്തത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്.

മോഹന്‍ലാല്‍ എന്ന വികൃതി പയ്യനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് ;കവിയൂര്‍ പൊന്നമ്മ

2004ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ചാര്‍ലിയുടെ അമ്മ വേഷമാണ് കവിയൂര്‍ പൊന്നമ്മ അവതരവിപ്പിച്ചത്. മീനയും നയന്‍താരയുമാണ് ചിത്രത്തിലെ പ്രധാന നായികമാരുടെ വേഷം അവതരിപ്പിച്ചത്.

മോഹന്‍ലാല്‍ എന്ന വികൃതി പയ്യനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് ;കവിയൂര്‍ പൊന്നമ്മ

ജോഷിയുടെ സംവിധാനത്തില്‍ 2004 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാമ്പഴക്കാലം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി ലക്ഷമി എന്ന കഥാപാത്രത്തെയാണ് കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ചത്.

മോഹന്‍ലാല്‍ എന്ന വികൃതി പയ്യനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് ;കവിയൂര്‍ പൊന്നമ്മ

ഷാജൂണ്‍ കരിയാല്‍ സംവിധാനം ചെയ്ത വടക്കുനാഥന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ രുക്മാവധിയമ്മ എന്ന വേഷമാണ് അവതരിപ്പിച്ചത്.

English summary
The roles of Kaviyoor Ponnamma-Mohanlal duo as mother and son are very popular in malayalam movies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam