സിനിമയ്ക്ക് വേണ്ടി എന്തിനും തയ്യാറായ മോഹൻലാലാണ് ആ നല്ല നടൻ, മീശ കളഞ്ഞ് ലാലേട്ടൻ ഞെട്ടിച്ചത് ഇങ്ങനെ!!

Recommended Video

ഒടിയൻ: എന്തിനും തയ്യാറായി ലാലേട്ടൻ! | filmibeat Malayalam

ഇന്നലെയായിരുന്നു മോഹന്‍ലാലിന്റെ ഒടിയനില്‍ നിന്നും പുതിയ ലുക്ക് പുറത്ത് വിട്ടത്. ചെറുപ്പക്കാരനായ മോഹന്‍ലാലിന്റെ ലുക്ക് കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി പതിനഞ്ച് കിലോ ശരീരഭാരം നിയന്ത്രിക്കണമായിരുന്നെങ്കിലും പതിനെട്ട് കിലോയാണ് മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്.

മീശയില്ലാത്ത മോഹന്‍ലാലിന്റെ പുതിയ ലുക്ക് ഇന്റര്‍നെറ്റിലൂടെ വൈറലായത് നിമിഷ നേരം കൊണ്ടായിരുന്നു. വളരെ കുറഞ്ഞ സിനിമകളില്‍ മാത്രമായിരുന്നു മോഹന്‍ലാലിനെ മീശയില്ലാതെ നമ്മള്‍ കണ്ടിരുന്നത്. ഹോളിവുഡില്‍ കഴിഞ്ഞ മാസം റിലീസ് ചെയ്ത സിനിമയിലെ കഥാപാത്രവുമായി ഒടിയനിലെ മോഹന്‍ലാലിന്റെ ലുക്കിന് എന്തോ സാമ്യം വന്നിരിക്കുകയാണ്.

ഒടിയനിലെ ലുക്ക്

ഒടിയനിലെ ലുക്ക്


ഫാന്റസി മൂവിയായി നിര്‍മ്മിക്കുന്ന ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രം പല ഗെറ്റപ്പുകളിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ മുപ്പതു വയസുകാരന്റെ ലുക്കാണ് ഇന്നലെ പുറത്ത് വിട്ടത്.

ചെറുപ്പക്കാരനായി മോഹന്‍ലാല്‍

ചെറുപ്പക്കാരനായി മോഹന്‍ലാല്‍


മുപ്പതു വയസുകാരനായ മാണിക്യന് മീശയില്ലാത്ത ലുക്കാണ്. അതിനാല്‍ മോഹന്‍ലാല്‍ കഠിന പരിശീലനത്തിലൂടെ അത് സ്വന്തമാക്കിയിരിക്കുകയാണ്. പതിനെട്ട് കിലോ ശരീരഭാരം കുറച്ച് കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ മേക്ക് ഓവര്‍.

 ഹോളിവുഡുമായി സാമ്യം

ഹോളിവുഡുമായി സാമ്യം

ഒക്ടോബറില്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹീറോ സിനിമയായ ജസ്റ്റിസ് ലീഗ് എന്ന സിനിമയില്‍ ഹെന്‍ട്രി കെവില്‍ അവതരിപ്പിച്ച കഥാപാത്രത്തിന് കട്ടിയുള്ള മീശയുള്ള ലുക്കായിരുന്നു. എന്നാല്‍ മീശ കളയാൻ താല്‍പര്യമില്ലാത്ത താരത്തിന് വേണ്ടി മറ്റൊരു മാർഗം സ്വീകരിക്കുകയായിരുന്നു.

 സിജിഐ മാര്‍ഗത്തിലൂടെ

സിജിഐ മാര്‍ഗത്തിലൂടെ

സൂപ്പര്‍മാന്‍ ലുക്കിന് വേണ്ടി സിജിഐ മാര്‍ഗമായിരുന്നു പരീക്ഷിച്ചിരുന്നത്. അതിന് വേണ്ടി മുടക്കിയത് കോടികളുമായിരുന്നു. അതേ മാര്‍ഗം മോഹന്‍ലാലിന്റെ ഒടിയനിലേക്കും പരീക്ഷിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും താരം അത് ഒഴിവാക്കുകയും ശേഷം മീശ കളയുകയായിരുന്നെന്നുമാണ് സംവിധായകന്‍ പറയുന്നത്.

ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നു

ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നു


നിലവില്‍ മോഹന്‍ലാലിന്റെ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെക്കുകയായിരുന്നു. അവാസന ഷെഡ്യൂള്‍ ജനുവരി 5 ന് ആരംഭിക്കാന്‍ പോവുകയാണ്. ഇപ്പോള്‍ പെട്ടെന്നുള്ള ഭാരം കുറയ്ക്കുമായി ബന്ധപ്പെട്ട് മോഹോന്‍ലാല്‍ 20 ദിവസത്തെ വിശ്രമത്തിലാണെന്നാണ് വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

മൂന്ന് ആക്ഷന്‍ സീനുകള്‍

മൂന്ന് ആക്ഷന്‍ സീനുകള്‍


55 ദിവസം ചിത്രീകരണം നീണ്ട് നില്‍ക്കുന്നതായിരിക്കും ഒടിയന്റെ അവസാന ഷെഡ്യൂള്‍. ഇതലാണ് ചെറുപ്പക്കാരനായ മാണിക്യന്‍ അഭിനയിക്കാന്‍ പോവുന്നത്. ഇതില്‍ നാല് പാട്ട് രംഗങ്ങളും മൂന്ന് ആക്ഷന്‍ സീനുകളുണ്ടെന്നും സംവിധായകന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X