»   » സിമയിലും തരംഗമായി മോഹന്‍ലാലിന്റെ മീശ

സിമയിലും തരംഗമായി മോഹന്‍ലാലിന്റെ മീശ

Posted By:
Subscribe to Filmibeat Malayalam

ലോഹം മീശ പിരിയ്ക്കുന്ന ചിത്രമല്ലെന്നൊക്കെ മോഹന്‍ലാല്‍ പറയും. എന്നാല്‍ ലാലേട്ടന്‍ മീശ പിരിക്കുമ്പോള്‍ കൈയ്യും കെട്ടിയിരിക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് കഴിയുമോ. ഇറങ്ങാനിരിക്കുന്ന രണ്ട് ചിത്രങ്ങളിലും ലാല്‍ മീശ പിരിച്ചാണ് എത്തുന്നത്.

ലാലിന്റെ മീശ സ്റ്റൈല്‍ ദുബായില്‍ വച്ചു നടന്ന സിമയിലും തരംഗമായി. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ സിമ അവാര്‍ഡ് ദാന ചടങ്ങില്‍ എത്തിയത്. മീശയുടെ രണ്ടറ്റവും പിരിച്ചുകയറ്റി സദസ്സിന് മുന്നില്‍ ലാലിരുന്നപ്പോള്‍ ഒര പ്രത്യേക ആകര്‍ഷണം തന്നെയുണ്ടായിരുന്നു.

സിമയിലും തരംഗമായി മോഹന്‍ലാലിന്റെ മീശ

നിഷ്‌കളങ്കമായ ചിരിയോടെയുള്ള ലാലിന്റെ ഈ ഇരുത്തം തന്നെ ആകര്‍ഷണണാണ്. നിവിന്‍ പോളിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിക്കാനാണ് മോഹന്‍ലാല്‍ ദുബായില്‍ വച്ചുനടന്ന അവാര്‍ഡ് ദാനചടങ്ങിലെത്തിയത്

സിമയിലും തരംഗമായി മോഹന്‍ലാലിന്റെ മീശ

മീശ പിരിയ്ക്കുന്ന ചിത്രമല്ല രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹമെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഇറങ്ങിയതുമുതല്‍ പിരിച്ചുവച്ച് ലാലിന്റെ മീശയിലാണ് ആരാധകരുടെ ശ്രദ്ധ. ഒരു ആറാം തമ്പുരാന്‍, നരസിംഹം ലവലിലുള്ള ചിത്രമായിരിക്കും ലോഹം

സിമയിലും തരംഗമായി മോഹന്‍ലാലിന്റെ മീശ

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനാണ് മോഹന്‍ലാല്‍ മീശ പിരിച്ചെത്തുന്ന മറ്റൊരു ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

സിമയിലും തരംഗമായി മോഹന്‍ലാലിന്റെ മീശ

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനലാണ് ലാലിന്റെ മറ്റൊരു ചിത്രം. ഇതില്‍ പക്ഷെ മീശ പിരിയ്ക്കുന്നില്ല. എന്നാല്‍ തൊണ്ണൂറുകളിലെ കേരളത്തിലെ സ്റ്റൈലിലാണ് ലാല്‍ എത്തുന്നത്.

English summary
Mohanlal's Moustache style become wave in SIIMA award function

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam