»   » പുലിമുരുകന് ശേഷം ചരിത്രമെഴുതുന്നത് മുന്തിരി വള്ളികള്‍ തന്നെ, 75 കോടി കടക്കുമെന്ന് പ്രവചനം

പുലിമുരുകന് ശേഷം ചരിത്രമെഴുതുന്നത് മുന്തിരി വള്ളികള്‍ തന്നെ, 75 കോടി കടക്കുമെന്ന് പ്രവചനം

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ചരിത്ര വിജയമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം. നൂറ് കോടിയും, നൂറ്റമ്പത് കോടിയും ഏറ്റവുമാദ്യം പിന്നിടുന്ന മലയാള സിനിമ.. സാങ്കേതികതയില്‍ അന്താരാഷ്ട്ര നിലവാരം.. മോഹന്‍ലാലിന്റെ മരണമാസ് പെര്‍ഫോമന്‍സ്... ബിഗ് ബജറ്റ് ചിത്രം അങ്ങനെ അങ്ങനെ മുരുകന്റെ വിജയത്തിന് കാരണങ്ങള്‍ ഒരുപാടാണ്.

ലാലിനെ തോല്‍പ്പിക്കാന്‍ ദുല്‍ഖര്‍ ആയിട്ടില്ല; ജോമോന്റെയും മുന്തിരി വള്ളികളുടെയും കലക്ഷന്‍ ?


എന്നാല്‍ അത്രയ്‌ക്കൊന്നും ബജറ്റും, സാങ്കേതികതയുടെ സഹായവും ഇല്ലാതെ മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടെ തിയേറ്ററില്‍ കുതിച്ചോടുന്നു. നിരൂപക പ്രശംസയും കുടുംബ പ്രേക്ഷകരുടെ പ്രീതിയും നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം.


ഈ ചിത്രം സ്വന്തമാക്കുന്ന റെക്കോഡ്

റെക്കോഡുകള്‍ തിരുത്തിയെഴുതുന്ന കാര്യത്തില്‍ ഈ ലാല്‍ ചിത്രവും മുന്നിലാണ്. പുലിമുരുകന് ശേഷം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഷോകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ മലയാള സിനിമ എന്ന പേര് ഇപ്പോള്‍ മുന്തിരിവള്ളികള്‍ക്കാണ്. 20 ദിവസങ്ങള്‍ക്കുള്ളില്‍ 5000 ഷോകള്‍ കേരളത്തിനും കേരളത്തിന് പുറത്തുമായി പൂര്‍ത്തിയാക്കി.


കലക്ഷനും വാരിക്കൂട്ടുന്നു

കലക്ഷന്റെ കാര്യത്തിലും ഒട്ടും മോശമല്ല പുലിമുരുകന്‍, 21 ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് മാത്രം 25 കോടിയിലേറെ ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന് പുറത്തെ കണക്കുകളും കൂട്ടുമ്പോള്‍ ഇത് മുപ്പത് കോടിയ്ക്ക് മുകളില്‍ പോകുന്നു.


75 കോടിക്ക് മുകളിലെന്ന് പ്രവചനം

ഈ ജൈത്രയാത്ര തുടരുകയാണെങ്കില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം 75 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടും എന്നാണ് ട്രേഡ് അനലൈസ് വിലയിരുത്തലുകള്‍. അങ്ങനെയെങ്കില്‍ പുലിമുരുകന് ശേഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന മലയാള സിനിമയെന്ന പേര് ദൃശ്യത്തിനൊപ്പം മുന്തിരി വള്ളികളും കരസ്ഥമാക്കും.


മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. മീനയും മോഹന്‍ലാലും താരജോഡികളായി എത്തിയ ചിത്രത്തില്‍ അനൂപ് മേനോന്‍, സൃന്ദ അഷബ്, അയ്മ സെബാസ്റ്റിന്‍, സനൂപ് സന്തോഷ്, നേഹ സെക്‌സാന, രാഹുല്‍ മാധവ് തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നു. വിജെ ജെയിംസിന്റെ പ്രണയോപനിഷത്തിനെ ആസ്പദമാക്കി സിന്ദുരാജ് തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് സോഫിയാ പോളാണ്.


English summary
If reports are to be believed, Munthirivallikal Thalirkkumbol will soon hit the 75 crore club. The film has earned Rs 18 crores in Kerala alone while its all India collection is Rs 30 crores. It is also the first film to complete 5000 shows in such a short time after Pulimurugan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam