നീരാളിയുടെ ജീവന്‍ കഴിഞ്ഞു! അബ്രാഹം മിന്നിക്കുമ്പോള്‍ കൂടെ പറപ്പറക്കുന്നു! ടോട്ടല്‍ കളക്ഷന്‍ പുറത്ത്!

മോഹന്‍ലാല്‍ ആരാധകര്‍ക്ക് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഈ വര്‍ഷം റിലീസിനെത്തുന്ന മോഹന്‍ലാലിന്റെ ആദ്യ ചിത്രമായിട്ടാണ് നീരാളി തിയറ്ററുകളിലേക്ക് എത്തിയത്. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്ത സിനിമയാണെന്നുള്ളതും പുറത്ത് വന്ന ട്രെയിലറും ടീസറുകളും വലിയ ആകാംഷകളായിരുന്നു നല്‍കിയിരുന്നത്.

ജൂലൈ പതിമൂന്നിന് തിയറ്ററുകളിലേക്ക് എത്തിയ നീരാളിയ്കക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നീരാളി കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ പ്രദര്‍ശനം അവസാനിപ്പിച്ചിരിക്കുകയാണ്. അതും നിരാശജനകമായ കളക്ഷനിലാണെന്നുള്ളതാണ് കാര്യം. ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

നീരാളി

അജോയ് വര്‍മ്മയുടെ ആദ്യ മലയാള സിനിമയില്‍ മോഹന്‍ലാല്‍ നായകനായി എത്തിയതോടെ നീരാളി ശ്രദ്ധേയമായിരുന്നു. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കിയ നീരാളി ജൂലൈ 13 ന് തിയറ്ററുകളിലേക്ക് എത്തി. ത്രില്ലര്‍ ഡ്രാമയായ ചിത്രം മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ നാദിയമൊയ്തു മോളിക്കുട്ടി എന്ന കഥാപാത്രത്തില്‍ അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രമായിരുന്നു നീരാളി

നീരാളിയുടെ യാത്ര

ജൂണില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ജൂലൈയിലേക്ക് നീരാളിയുടെ റിലീസ് മാറ്റുകയായിരുന്നു. കേരളത്തിന് പുറമെ ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, തമിഴ്‌നാട്, ഗുജറാത്ത്, പൂനെ, ഗോവ, ഹൈദരാബാദ്, ആന്‍ഡമെന്‍, തുടങ്ങിയിടങ്ങളിലും ജൂലൈ പതിമൂന്നിന് തന്നെ നീരാളി റിലീസ് ചെയ്തിരുന്നു. 300 ഓളം തിയറ്ററുകളാണ് ഇന്ത്യയിലൊട്ടാകെ സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ 175 സ്‌ക്രീനുകളും കേരളത്തിലായിരുന്നു. റിലീസ് ദിനത്തില്‍ കേരളത്തില്‍ ഫാന്‍സ് ഷോ മുതല്‍ എല്ലാം ആഘോഷത്തോടെയായിരുന്നു ആരംഭിച്ചിരുന്നത്. മറ്റുള്ള സെന്ററുകളിലും സ്ഥിതി അങ്ങനെ തന്നെയായിരുന്നു.

ബോക്സോഫീസിലെ അവസ്ഥ

താരരാജാവിന്റെ സിനിമയാണെന്നുള്ളതിനാല്‍ നീരാളിയുടെ കളക്ഷനെ കുറിച്ച് വലിയ പ്രവചനങ്ങളായിരുന്നു റിലീസിന് മുന്‍പ് നടന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ഗംഭീര സ്വീകരണം തന്നെയായിരുന്നു നീരാളിയ്ക്ക് ലഭിച്ചിരിക്കുന്നത്. 24 ഷോ ആണ് റിലീസ് ദിവസം ഉണ്ടായിരുന്നത്. അതില്‍ നിന്നും 10 ലക്ഷം വരെ കിട്ടുമെന്നായിരുന്നു പ്രവചനം. 6.57 ലക്ഷമായിരുന്നു നീരാളിയ്ക്ക് ലഭിച്ചിരുന്നത്. കേരള ബോക്സോഫീസില്‍ 3 മുതല്‍ 4 കോടി വരെ സിനിമയ്ക്ക് നേടാന്‍ കഴിയുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങളില്ല.

ആദ്യദിന കളക്ഷന്‍

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ച 24 ഷോ യില്‍ നിന്നും 6.57 ലക്ഷമാണ് റിലീസ് ദിവസം കിട്ടിയതെങ്കില്‍. പ്രദര്‍ശനം തുടങ്ങി പത്ത് ദിവസം കഴിയുമ്പോള്‍ 21.86 ലക്ഷം മാത്രമാണ് സിനിമയ്ക്ക് നേടാന്‍ കഴിഞ്ഞത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സിനിമയുടെ കളക്ഷന്‍ പറഞ്ഞിരിക്കുന്നത്. പത്ത് ദിവസം കഴിയുമ്പോള്‍ കളക്ഷന്‍ നിരാശപ്പെടുത്തിയതോടെ സിനിമയുടെ പ്രദര്‍ശനവും അവസാനിപ്പിച്ചിരിക്കുകയാണ്.

കൂടെ തകര്‍ക്കുന്നു..

പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു കൂടെ. നസ്രിയ നസിം, പാര്‍വ്വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ നീരാളിയ്ക്ക് പിന്നാലെ ജൂലൈ പതിനാലിനായിരുന്നു റിലീസ് ചെയ്തത്. മള്‍ട്ടിപ്ലെക്‌സിലും കേരള ബോക്‌സോഫീസിലും ഗംഭീര പ്രകടനം നടത്തുന്ന കൂടെ ഇപ്പോള്‍ കളക്ഷനില്‍ വലിയ ഉയരങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. പതിനാല് ദിവസം കൊണ്ട് 72.25 ലക്ഷമാണ് കൂടെ സ്വന്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ വലിയ ഉരങ്ങളിലേക്കെത്താന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

അബ്രഹാമിന്റെ തേരോട്ടം

ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്കെത്തിയ മമ്മൂട്ടിച്ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ ജൈത്രയാത്ര തുടരുകയാണ്. ബോക്‌സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ച സിനിമ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി പത്ത് ലക്ഷത്തിന് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. അമേരിക്ക, യുഎഇ/ജിസിസി എന്നിവിടങ്ങളില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയ അബ്രഹാമിന്റെ സന്തതികള്‍ പുതിയ റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള ശ്രമത്തിലാണ്. കേരള ബോക്‌സോഫീസിലെ കളക്ഷന്‍ റിപ്പോര്‍ട്ട് കൂടി അടുത്ത ദിവസങ്ങളില്‍ പുറത്ത് വിടുമെന്നാണ് സൂചന.

mohanlal-s-neerali

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X