മോഹന്‍ലാലിന്റെ നീരാളിയെ പിടിക്കാന്‍ ഈച്ചയിലെ വില്ലനോ? കന്നഡ സൂപ്പര്‍ സ്റ്റാര്‍ മലയാളത്തിലേക്ക്!!

മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ സിനിമയാണ് നീരാളി. സിനിമയുടെ പേര് കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. അതിനിടെ സിനിമയില്‍ കന്നഡയിലെ സൂപ്പര്‍ സ്റ്റാറും അഭിനയിക്കാന്‍ പോവുന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്.

രാജമൗലിയുടെ ഈച്ച എന്ന തെലുങ്ക് സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കിച്ച സുദീപ്. വീണ്ടും നീരാളിയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ് താരം. സിനിമയിലെ സുദീപിന്റെ കഥാപാത്രം എന്താണെന്നുള്ള കാര്യത്തെ കുറിച്ചൊന്നും പുറത്ത് വിട്ടിട്ടില്ല.

 നീരാളിയില്‍ സുദീപും

നീരാളിയില്‍ സുദീപും


കന്നഡ സൂപ്പര്‍ സ്റ്റാറായ കിച്ച സുദീപിനെ മലയാളികള്‍ക്കും പരിചയമുണ്ട്. രാജമൗലിയുടെ ഈച്ച എന്ന ഹിറ്റ് സിനിമയിലൂടെയാണ് മലയാളികള്‍സുദീപിനെ കണ്ടത്. തെലുങ്കില്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു.

 വീണ്ടും മലയാളത്തിലേക്ക്

വീണ്ടും മലയാളത്തിലേക്ക്


കിച്ച സുദീപ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്. മോഹന്‍ലാല്‍ ചിത്രമായ നീരാളിയിലൂടെയാണ് സുദീപ് മലയാളത്തില്‍ അഭിനയിക്കാന്‍ പോവുന്നത്. ഇക്കാര്യം ഔദ്യോഗികമായി തന്നെ സ്ഥിതികരിച്ചിരിക്കുകയാണ്.

പ്രധാന കഥാപാത്രങ്ങള്‍..

പ്രധാന കഥാപാത്രങ്ങള്‍..

മോഹന്‍ലാല്‍ നായകനാവുമ്പോള്‍ സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ്, മീന, തൃഷ, സായ് കുമാര്‍, പാര്‍വ്വതി നായര്‍, ദിലീഷ് പോത്തന്‍, അനുശ്രീ, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പമാണ് സുദീപും അഭിനയിക്കാന്‍ പോവുന്നത്.

 നീരാളി

നീരാളി


ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് നീരാളി. 2018 ലെ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയായിരിക്കും നീരാളി. ഒടിയന് വേണ്ടി ശരീരഭാരം കുറച്ച മോഹന്‍ലാല്‍ പുതിയ ലുക്കില്‍ തന്നെയാണ് നീരാളിയില്‍ അഭിനയിക്കുന്നത്.

 ത്രില്ലര്‍ സിനിമ

ത്രില്ലര്‍ സിനിമ

ത്രില്ലര്‍ സിനിമയായി നിര്‍മ്മിക്കുന്ന നീരാളി മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാജു തോമസ് തിരക്കഥ എഴുതിയ സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

 ചിത്രീകരണം പുരോഗമിക്കുന്നു

ചിത്രീകരണം പുരോഗമിക്കുന്നു


മുംബൈ, പൂനെ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ്. ഇപ്പോള്‍ മുംബൈയില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X