മരണത്തിനും ജീവിതത്തിനുമിടയില്‍ നീരാളിയിലെ സണ്ണി ജോര്‍ജ്ജ്: മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
Recommended Video

ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലാല്‍ ചിത്രമാണ് നീരാളി. ബോളിവുഡ് സംവിധായകനും മലയാളിയുമായ അജോയ് വര്‍മ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വജ്ര വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാലേട്ടന്‍ അവതരിപ്പിക്കുന്നത്. ഒരു ട്രാവല്‍ ത്രില്ലര്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും നീരാളിയെന്നാണ് അറിയുന്നത്. ഏറെക്കാലത്തിനു ശേഷം നദിയ മൊയ്തു ലാലേട്ടന്റെ നായികയായി എത്തുന്ന ചിത്രമാണ് നീരാളി.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നീരാളി നിര്‍മ്മിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന നീരാളിയില്‍ സായികുമാര്‍,സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ എന്നി താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ക്കും മറ്റും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഒടിയനു വേണ്ടി ശരീര ഭാരം കുറച്ച ലാലേട്ടന് ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കിനായി അത് പ്രയോജനപ്പെടുകയായിരുന്നു. നവാഗതനായ സാജു തോമസാണ് നീരാളിയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.
ജൂലായ് 14നാണ് നീരാളിയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 'യാത്ര തുടര്‍ന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും. അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും.ബിലീവ് മീ ... ദിസ് ഈസ് സണ്ണി ജോര്‍ജ്ജ്' എന്ന കാപ്ഷനോടെയാണ് താരം നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമാ പ്രേമികളെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്നൊരു ചിത്രമായിരിക്കും നീരാളിയെന്നാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന. നിരവധി പേരാണ് നീരാളിയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











