കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്റെ നീരാളിയെത്തുന്നു! വൈറലായി പുതിയ പോസ്റ്റര്‍! കാണൂ

By Midhun

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് നീരാളി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ക്കു വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്. നീരാളിയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ലാലേട്ടന്‍ എത്തുന്നത്.

ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് പുറത്തിറങ്ങുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് നീരാളി. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നീരാളിയുടെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ലാലേട്ടന്റെ ലുക്ക്

ലാലേട്ടന്റെ ലുക്ക്

ഒടിയനു വേണ്ടി നടത്തിയ മേക്ക് ഓവറാണ് നീരാളിയിലെ കഥാപാത്രത്തിനും മോഹന്‍ലാലിനെ സഹായിച്ചിരുന്നത്. നീരാളിയുടെ ഫസ്റ്റ്‌ലുക്കില്‍ പ്രായം തോന്നിപ്പിക്കാത്ത വിധം സ്റ്റൈലിഷ് ലുക്കിലായിരുന്നു ലാലേട്ടന്‍ എത്തിയിരുന്നത്. വില്ലന്‍ എന്ന ചിത്രത്തിനു ശേഷം താരത്തിന്റെ മറ്റൊരു മികച്ച ചിത്രമായിരിക്കും നീരാളിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സാജു തോമസാണ് ആക്ഷന്‍ ത്രില്ലറായ നീരാളിയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ബോളിവുഡ് സിനിമകളിലൂടെ കഴിവ് തെളിയിച്ച അജോയ് വര്‍മ്മ ആദ്യമായി മലയാളത്തിലെത്തുമ്പോള്‍ മികച്ചൊരു നിലവാരം പുലര്‍ത്തുന്ന സിനിമയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ലാലേട്ടനൊപ്പം നദിയാ മൊയ്തു വീണ്ടും

ലാലേട്ടനൊപ്പം നദിയാ മൊയ്തു വീണ്ടും

33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ നായികയായി നദിയാ മൊയ്തു വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് നീരാളി. നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലായിരുന്നു ഈ ജോഡികള്‍ ആദ്യമായി ഒന്നിച്ചിരുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. നീരാളിയില്‍ ലാലേട്ടനൊപ്പം തുല്ല്യപ്രാധാന്യമുളള ഒരു കഥാപാത്രമായാണ് നദിയ എത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ഇവരൊന്നിക്കുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

ആദ്യ ടീസര്‍

ആദ്യ ടീസര്‍

നീരാളിയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസറില്‍ ലാലേട്ടനും നദിയയും തന്നെയായിരുന്നു തിളങ്ങിയിരുന്നത്. ടീസറില്‍ ഇവരുടെ ആദ്യ ചിത്രത്തിലെ ഒരു സീന്‍ ഓര്‍മ്മിക്കുന്ന തരത്തിലുളള ഒരു രംഗം അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നു. ടീസറിന് മികച്ച വരവേല്‍പ്പായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ടീസറിനു പുറമെ നീരാളിയുടെ മോഷന്‍ പോസ്റ്ററിനും സോഷ്യല്‍ മീഡിയയില്‍
മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള പോസ്റ്ററുകളും ടീസറുമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ലാലേട്ടന്റെ ആദ്യ റീലിസുകളിലൊന്നായിട്ടാകും നീരാളി പുറത്തിറങ്ങുക. ജൂണ്‍ പതിനാലിനാണ് നീരാളി തിയ്യേറ്ററുകളിലെത്തുന്നത്.

സ്റ്റീഫന്‍ ദേവസിയുടെ സംഗീതം

സ്റ്റീഫന്‍ ദേവസിയുടെ സംഗീതം

സ്റ്റീഫന്‍ ദേവസിയാണ് നീരാളിയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിനു ശേഷം നീരാളിക്കു വേണ്ടി മോഹന്‍ലാല്‍ ഒരു ഗാനം ആലപിച്ചിരുന്നു. പ്രശസ്ത ഗായിക ശ്രേയാ ഘോഷാലിനൊപ്പമാണ് ലാലേട്ടന്‍ പാട്ട് പാടിയിരുന്നത്. നീരാളിയുടെ ടൈറ്റില്‍ ട്രാക്ക് പോളണ്ടിലെ സ്റ്റുഡിയോയില്‍ വെച്ചാണ് സ്റ്റീഫന്‍ മിക്‌സ് ചെയ്തിരുന്നത്. സ്റ്റീഫന്റെ സംഗീതത്തില്‍ മികച്ച പാട്ടുകളായിരിക്കും പുറത്തിറങ്ങുകായെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നീരാളി നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നീരാളിയുടെ പുതിയ പോസ്റ്റര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍,നദിയാ മൊയ്തവു, പാര്‍വതി നായര്‍ എന്നിവരെ കാണിച്ചു കൊണ്ടുളള മികച്ചൊരു പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നീരാളിയുടെ പുതിയ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X