'കണ്ണാണേ കണ്ണാളാണേ'! ആരാധകരെ ആവേശത്തിലാഴ്ത്തി നീരാളിയിലെ പുതിയ പാട്ട്! കാണൂ
സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് നീരാളി. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് സംവിധായന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രമായിട്ടാണ് ലാലേട്ടന്‍ എത്തുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും ട്രെയിലറിനുമെല്ലാം തന്നെ നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ലാലേട്ടന്റെ മാസും ക്ലാസും ചേര്‍ന്നുളെളാരു പ്രകടനമാണ് നീരാളിയില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. ബോളിവുഡ് സ്‌റ്റൈലിലുളള മേക്കിങ്ങ് തന്നെയായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക.

വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് അജോയ് വര്‍മ്മ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്. ഒടിയന് വേണ്ടി നടത്തിയ മേക്ക് ഓവര്‍ നീരാളിയിലെ കഥാപാത്രത്തിനും ലാലേട്ടന് പ്രയോജനപ്പെട്ടിരുന്നു. ജൂലായ് 12നാണ് നീരാളി തിയ്യേറ്ററുകളിലേക്കെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ടു കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. എംജി ശ്രീകുമാര്‍, ശ്യാമപ്രസാദ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ചേര്‍ന്ന് പാടിയൊരു ഗാനമാണ് സോഷ്യല്‍ മീഡിയിയില്‍ വന്നിരിക്കുന്നത്.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. 'കണ്ണാണേ കണ്ണാളാണേ' എന്നു തുടങ്ങുന്ന ഗാനം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി കൊണ്ടാണ് പുറത്തുവന്നിരിക്കുന്നത്. നീരാളിയിലെ പുതിയ പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications