താടി നീട്ടി ഗംഭീര ലുക്കില്‍ മോഹന്‍ലാല്‍! സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ചിത്രങ്ങള്‍

By Prashant V R

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ മോഹന്‍ലാല്‍. ചെന്നൈയിലെ വീട്ടില്‍ നിന്നുളള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം പങ്കുവെച്ചിരുന്നു. അടുത്തിടെ ലോക് ഡൗണ്‍ സമയത്ത് തന്നെയാണ് തന്റെ അറുപതാം പിറന്നാള്‍ മോഹന്‍ലാല്‍ ആഘോഷിച്ചിരുന്നത്. മലയാള സിനിമാലോകവും ആരാധകരും ഒന്നടങ്കം പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ലാലേട്ടന് പിന്നാലെ ഭാര്യ സുചിത്രയുടെയും മകന്‍ പ്രണവിന്റെയും പിറന്നാളും വന്നിരുന്നു.

mohanlal

ലോക് ഡൗണ്‍ കാലത്ത് താടി നീട്ടി പുതിയ ലുക്കിലാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലെല്ലാം പ്രത്യക്ഷപ്പെട്ടത്. അതേസമയം അടുത്തിടെയായിരുന്നു ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തിയത്. അതേസമയം മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ നടന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരിക്കുകയാണ്

താടി നീട്ടി ഗംഭീര ലുക്കിലാണ് ചിത്രങ്ങളില്‍ ലാലേട്ടനെ കാണാനാവുക. നാട്ടിലെത്തി ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ താരം അതിന് ശേഷം ഒരു ചാനല്‍ നടത്തുന്ന ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമിന്റെ റിഹേഴ്‌സലിലാണ് പങ്കെടുക്കുന്നത്. പരിപാടിക്കായുളള ഒരുക്കങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. അതേസമയം നാല് മാസത്തിന് ശേഷം ജൂലൈ 20ഓടെയാണ് മോഹന്‍ലാല്‍ കേരളത്തില്‍ എത്തിയത്.

ലോക് ഡൗണ്‍ കാരണം സൂപ്പര്‍ താരത്തിന്റെ പുതിയ സിനിമകളുടെ റിലീസും ചിത്രീകരണവുമെല്ലാം മാറ്റിവെക്കേണ്ടി വന്നിരുന്നു. മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ചില്‍ തിയ്യേറ്ററുകളില്‍ എത്താന്‍ ഒരുങ്ങവേയാണ് ലോക്ഡൗണ്‍ വന്നത്. കൂടാതെ ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ റാം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണവും മാറ്റിവെക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം തന്നെയായിരുന്നു തന്റെ ആദ്യ സംവിധാന സംരംഭം തുടങ്ങാനും മോഹന്‍ലാല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ ചിത്രം ഇനിയും നീളാനാണ് സാധ്യത.

ലോക് ഡൗണ്‍ കാലത്ത് തന്നെയായിരുന്നു മോഹന്‍ലാലിന്റെ വിജയ ചിത്രമായ ദൃശ്യത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോളിവുഡില്‍ വലിയ വിജയമായ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. ദൃശ്യം 2വിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചെങ്കിലും അതും ഇനിയും നീണ്ടുപോവാനാണ് സാധ്യത.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X