പൃഥ്വിരാജിന് മുന്നില്‍ അനുസരണയോടെ! ലൂസിഫറിനെക്കുറിച്ച് വാചാലനായി മോഹന്‍ലാല്‍, കാണൂ!

സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കി മുന്നേരുന്ന താരമാണ് പൃഥ്വിരാജ്. ആരെയും കൂസാതെ കൃത്യമായി നിലപാടുകള്‍ തുറന്നുപറയുന്ന സ്വഭാവക്കാരനായതിനാല്‍ നിരവധി പേര്‍ അദ്ദേഹത്തിനെ തെറ്റിദ്ധരിക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.് യുവതാരങ്ങളില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട താരം കൂടിയാണ് അദ്ദേഹം. എടുത്തുചാട്ടമല്ല മറിച്ച് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് അദ്ദേഹം അഭിപ്രായപ്രകടനം നടത്തുന്നതെന്ന് തിരിച്ചറിഞ്ഞറിഞ്ഞതോടെ വിമര്‍ശകര്‍ പോലും അദ്ദേഹത്തെഅംഗീകരിക്കുകയായിരുന്നു. അഭിനയം മാത്രമല്ല സിനിമയിലെ മറ്റ് മേഖലകളിലും ചുവട് വെക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലൂടെ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസും ലൂസിഫറിലൂടെ സംവിധാന രംഗത്തേക്കും ചുവടുവെക്കുകയാണ് അദ്ദേഹം. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചെകുത്താനായി അദ്ദേഹം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും അദ്ദേഹം ബിഗ് ബോസിലും കൃത്യമായി എത്തുന്നുണ്ട്. ലൂസിഫര്‍ ലുക്കുമായാണ് ഇത്തവണയെത്തിയത്. അതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ബ്ലോഗ് എത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

പുതിയ ബ്ലോഗുമായെത്തി

പുതിയ ബ്ലോഗുമായെത്തി

അഭിനയത്തിലും ആലാപനത്തിലും മാത്രമല്ല എഴുത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് മോഹന്‍ലാല്‍ മുന്നേറുന്നത്. അപൂര്‍വ്വം ചില അവസരങ്ങളിലല്ലാതെ അദ്ദേഹം കൃത്യമായി ബ്ലോഗുമായി എത്താറുണ്ട്. പതിവ് പോലെ തന്നെ ഇത്തവണയും അദ്ദേഹം പുതിയ പ്രതീക്ഷകളും വിശേഷങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. പുതിയ ചിത്രമായ ലൂസിഫറിനെക്കുറിച്ചുള്ള വിശേഷങ്ങളും പ്രതീക്ഷകളുമൊക്കെയാണ് ഇത്തവണത്തെ ബ്ലോഗിലുള്ളത്.

പൃഥ്വിരാജിന്റെ നിര്‍ദേശത്തിനായി കാതോര്‍ക്കുമ്പോള്‍

പൃഥ്വിരാജിന്റെ നിര്‍ദേശത്തിനായി കാതോര്‍ക്കുമ്പോള്‍

പുതിയ സിനിമയായ ലൂസിഫറില്‍ പൃഥ്വിരാജെന്ന സംവിധായകന്റെ നിര്‍ദേശത്തിന് അനുസരിച്ച് അഭിനയിക്കുമ്പോള്‍ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങളെക്കുറിച്ചാണ് മോഹന്‍ലാല്‍ വിവരിച്ചിട്ടുള്ളത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ താനഭിയിച്ചിട്ടുണ്ടല്ലോ, കാലം എത്ര വേഗത്തിലാണ് പാഞ്ഞുപോകുന്നത്. അപൂര്‍വ്വമായ ചില ഒത്തുചേരലിന് കൂടിയാണ് ഈ ചിത്രം സാക്ഷ്യം വഹിക്കുന്നത്. അതില്‍ താന്‍ എത്ര മാത്രം സന്തോഷവാനാണെന്നും എക്‌സൈറ്റഡാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യ ഷോട്ട് ഫാസിലിനൊപ്പം

ആദ്യ ഷോട്ട് ഫാസിലിനൊപ്പം

മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഫാസിലിനൊപ്പമാണ് താന്‍ ആദ്യ ഷോട്ട് പൂര്‍ത്തിയാക്കിയത്. 38 വര്‍ഷം മുന്‍പ് തന്നെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകന്‍, 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് അഭിനയിക്കുന്ന സിനിമയാണിത്. തനിക്ക് മുഖാമുഖമായി അഭിനയിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഈ സിനിമ എഴുതിയാവട്ടെ തനിക്കേറെ പ്രിയപ്പെട്ട ഭരത് ഗോപിച്ചേട്ടന്റെ മകനായ മുരളി ഗോപി. മറ്റൊരു താരമായി പൃഥ്വിയുടെ ചേട്ടനും.

സുകുമാരനെ കാണുന്നു

സുകുമാരനെ കാണുന്നു

പൃഥ്വിരാജിന്റെ പല ചലനങ്ങളിലും സുകുമാരന്‍ ചേട്ടനെയാണ് കാണുന്നത്. സുകുമാരന്‍ ചേട്ടനുമായും പൃഥ്വിയുടെ അമ്മ മല്ലികച്ചേച്ചിയുമായിും തിരുവനന്തപുരത്തുള്ള കാലം മുതലുള്ള ബന്ധമാണ്. മദ്രാസില്‍ സുകുവേട്ടന്റെ വീട്ടിലായിരുന്നു പാച്ചിക്ക് താമസിച്ചിരുന്നത്. പൃഥ്വിയുടെയും ഇന്ദ്രജിത്തിന്റെയുമൊക്കെ കുസൃതിയും വളര്‍ച്ചയുമൊക്കെ ക്യാമറയിലൂടെയല്ലാതെ കണ്ടയാളാണ് അദ്ദേഹം.

പൃഥ്വിരാജ് എന്തിന് സംവിധായകനാവുന്നു?

പൃഥ്വിരാജ് എന്തിന് സംവിധായകനാവുന്നു?

തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ കാര്യത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നുണ്ട്. ഏറെ തിരക്കുള്ള, ആരാധകരുള്ള താരമായ പൃഥ്വിരാജ് എന്തിനാണ് ഇപ്പോള്‍ സംവിധായകനാവുന്നതെന്ന് ചോദിച്ചാല്‍ അത് അയാളുടെ പാഷനാണ്. ഏത് വിഷയത്തിലും അത്തരമൊരു താല്‍പര്യമുണ്ടാകുമ്പോള്‍ ചെയ്യുന്നത് ജോലിയാവില്ല, ചെയ്യുന്നയാള്‍ ഒരു വിഷയമായി മാറും, അയാളില്‍ അതൊരു ലഹരിയായി പടരും. അത്തരക്കാരുമായി വര്‍ക്ക് ചെയ്യുമ്പോള്‍ വളരെ സുഖകരമായ കാര്യമാണ്. അതാണ് താനിപ്പോള്‍ അനുഭവിക്കുന്നത്.

സംവിധായകനിലെ നടന്‍

സംവിധായകനിലെ നടന്‍

ലോകത്ത് തന്നെ അപൂര്‍വ്വമായ കാര്യങ്ങളിലൊന്നാണിത്. ഏറെ തിരക്കുള്ള നടന്‍ സംവിധായകനായി വിരികയാണ് ഇവിടെ. തന്നിലും ഒരു നടനുണ്ടെങ്കിലും സംവിധായകനില്ല. തന്റെ നടനായ സംവിധായകന് വേണ്ടതെന്താണെന്ന് തന്നിലെ നടന് മനസ്സിലാവണം. അതുപോലെ തന്നെ തന്നില്‍ നിന്ന് എന്തെടുക്കണമെന്നും അദ്ദേഹത്തിന് മനസ്സിലാവണം.ഇരുവരും തമ്മില്‍ മികച്ച കെമിസ്ട്രി രൂപപ്പെടുമ്പോഴാണ് അത്ഭതപ്പെടുത്തുന്ന തരത്തിലുള്ള പിറവികളുണ്ടാവുന്നത്. അത്തരമൊരവസ്ഥയിലേക്കെത്തുന്നതിനായി തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ബ്ലോഗിന്റെ പൂര്‍ണ്ണരൂപം വായിക്കാം

മോഹന്‍ലാലിന്റെ ലേറ്റസ്റ്റ് ബ്ലോഗ് വായിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X