ടൊയോട്ടയുടെ അത്യാഡംബര വെല്‍ഫെയര്‍ സ്വന്തമാക്കി മോഹന്‍ലാല്‍! തരംഗമായി ചിത്രങ്ങള്‍

By Midhun Raj

സിനിമാത്തിരക്കുകള്‍ക്കിടെയിലും വാഹനങ്ങളോട് പ്രിയമുളളവരാണ് താരങ്ങള്‍. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് തുടങ്ങിയവരടക്കമുളള നടന്മാരെല്ലാം തങ്ങള്‍ക്ക് വാഹനങ്ങളോടുളള ഇഷ്ടം പങ്കുവെക്കാറുണ്ട്. ഇതില്‍ എറ്റവുമൊടുവിലായി നടന്‍ മോഹന്‍ലാലിന്റെ പുതിയ കാറിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

mohanlal-

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയറാണ് മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിനൊപ്പം മോഹന്‍ലാല്‍ കാര്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരിക്കുകയാണ്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന ഈ കാറിന്റെ കേരള എക്‌സ്‌ഷോറും വില 79.99 ലക്ഷം രൂപ വരെയാണ്.

കേരളത്തില്‍ ഇതുവരെ ഈ വാഹനം മൂന്ന് പേരാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സംഹമാണ് മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മാര്‍ച്ച് അവസാന വാരമാണ് ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X